മുകളിൽ കയറി നിന്ന് മരം മുറിക്കുന്നതിനിടെ അപസ്മാരം വന്നു; പകച്ചുനിന്ന് താഴെയുള്ളവര്‍, രക്ഷകരായി ഫയര്‍ഫോഴ്സ്

Published : Aug 16, 2024, 07:56 PM IST
മുകളിൽ കയറി നിന്ന് മരം മുറിക്കുന്നതിനിടെ അപസ്മാരം വന്നു; പകച്ചുനിന്ന് താഴെയുള്ളവര്‍, രക്ഷകരായി ഫയര്‍ഫോഴ്സ്

Synopsis

അടിമാലി ആയിരമേക്കര്‍ കൈത്തറിപടിയിലായിരുന്നു സംഭവം നടന്നത്. പ്രദേശവാസിയായ സുനീഷായിരുന്നു മരത്തിന് മുകളില്‍ കുടുങ്ങിയത്.  

ഇടുക്കി: മരം മുറിക്കുന്നതിനിടെ അസുഖബാധയുണ്ടായി മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന സാഹസികമായി താഴെയെത്തിച്ചു. അടിമാലി ആയിരമേക്കര്‍ കൈത്തറിപടിയിലായിരുന്നു സംഭവം നടന്നത്. പ്രദേശവാസിയായ സുനീഷായിരുന്നു മരത്തിന് മുകളില്‍ കുടുങ്ങിയത്.  

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരം മുറിക്കുന്നതനിടെ അപസ്മാരം വന്നതായിരുന്നു. പ്രദേശവാസിയായ സുനീഷായിരുന്നു മരത്തിന് മുകളില്‍ കുടുങ്ങിയത്. മരം മുറിക്കുന്നതിനായി മുകളില്‍ കയറിയ യുവാവിന് ജോലിക്കിടെ അസുഖബാധയുണ്ടായി. യുവാവ് മരത്തിന് മുകളില്‍ അകപ്പെട്ടതോടെ സംഭവം അടിമാലി അഗ്നിരക്ഷാ സേനയെ അറിയിച്ചു. 

തുടര്‍ന്ന് അടിമാലി അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിഎന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മരത്തിന് മുകളില്‍ നിന്നും സാഹസികമായി യുവാവിനെ താഴെ എത്തിച്ചു. യുവാവിനെ സുരക്ഷിതമായി താഴെ എത്തിച്ചതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. അഗ്നിരക്ഷാ സേനാംഗങ്ങളായ വിനോദ് കെ, വില്‍സണ്‍ പി. കുര്യാക്കോസ്, രാഹുല്‍ രാജ്, ജിജോ ജോണ്‍, അരുണ്‍, വിപിന്‍, കിഷോര്‍, ഹോംഗാര്‍ഡ് ജോണ്‍സണ്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

'കുട്ടികളേ പിണങ്ങരുത്, ഇണങ്ങാൻ പിന്നെ സമയം കിട്ടിയെന്ന് വരില്ല'; കണ്ണുനിറഞ്ഞ് വെള്ളാര്‍മലയുടെ ഉണ്ണികൃഷ്ണൻ മാഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി
ജയിച്ചുവന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടെലിവിഷന് മുകളിൽ കാൽ വച്ച് കഴുകി, പിന്നെ പറയണോ പൂരം, തര്‍ക്കം കയ്യാങ്കളി, കളമശ്ശേരി നഗരസഭയിലെ റിബൽ സ്റ്റോറി