മലപ്പുറത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞു

Published : Aug 16, 2024, 07:48 PM ISTUpdated : Aug 16, 2024, 07:51 PM IST
മലപ്പുറത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞു

Synopsis

ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണാണ് മരണം

മലപ്പുറം: പെരുവള്ളൂർ വരപ്പാറയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞു. തേഞ്ഞിപ്പലം സൂപ്പർ ബസാർ പുല്ലിശ്ശേരി മുഹമ്മദ് നിഹാൽ (15), മലപ്പുറം വാണിയമ്പലം കിണറ്റിങ്ങൽ പട്ടാണി ഷാമിൽ സാദിഖ് (21) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നും ദൂരേക്ക് തെറിച്ചു വീണാണ് മരണം. 

അർജുന്റെ ലോറിയിലെ കയർ പുഴയിൽ നിന്നും കണ്ടെത്തി; സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്, നിർണായക കണ്ടെത്തൽ

 റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു

മലപ്പുറം എടയൂര്‍ അത്തിപ്പറ്റയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു. അത്തിപറ്റ ചോലയില്‍ വീട്ടില്‍ ഇസ്ഹാഖിന്‍റെ ഒൻപതു വയസുകാരിയായ മകള്‍ ഫാത്തിമ ഹാദിയയെയാണ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അപകടം. റോഡിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു ഫാത്തിമ. എതിർ ദിശയിൽ നിന്നെത്തിയ മിനി ബസ് ഫാത്തിമ നിന്നിരുന്ന വശത്തിന് അപ്പുറത്ത് വന്ന് നിൽക്കുന്നത് വീഡിയോയിൽ കാണാം. ബസിൽ കയറാനായി റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ സ്കൂട്ടർ പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. 

പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികരും റോഡിൽ നിയന്ത്രണം വിട്ട് വീണു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഹാദിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.  അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

 

 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു