'വെസ്പയിൽ ഒരു റൈഡ്'; എരഞ്ഞോളി പാലം നാടിന് സമർപ്പിച്ച് റിയാസും ഷംസീറും

By Web TeamFirst Published Jan 31, 2022, 1:30 PM IST
Highlights

 94 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.20 കോടി രൂപ ചെലവാക്കിയാണ് നിർമിച്ചത്. ഏറെ നാളായി നിലനിന്ന യാത്ര ബുദ്ധിമുട്ടിനാണ് ഇതോടെ കൂടെ പരിഹാരമാകുന്നത്. 

തലശേരി: തലശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം (Eranholi bridge) നാടിന് സമർപ്പിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് (P A Muhammad Riyas). എംഎൽഎ എ എൻ ഷംസീറിനൊപ്പം ഇരുചക്ര വാഹന യാത്ര നടത്തി വ്യത്യസ്തമായ രീതിയിലായിരുന്നു ഉദ്ഘാടനം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. .

94 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.20 കോടി രൂപ ചെലവാക്കിയാണ് നിർമിച്ചത്. ഏറെ നാളായി നിലനിന്ന യാത്ര ബുദ്ധിമുട്ടിനാണ് ഇതോടെ കൂടെ പരിഹാരമാകുന്നത്. പാലം നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ അസൗകര്യങ്ങളിൽ സഹകരിച്ച മുഴുവൻ ജനങ്ങളോടും നന്ദി അറിയിക്കുന്നുവെന്ന് എ എൻ ഷംസീർ പറഞ്ഞു. കുറച്ചു നാളുകളായി പറഞ്ഞു ശീലിച്ച എരഞ്ഞോളി പാലത്തിലെ ബ്ലോക്ക് ഇല്ലാതെ ഇനി തലശേരിയിലേക്ക് വന്നെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് കേന്ദ്രാനുമതി: ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. സ്റ്റേറ്റ് ജി എസ് ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് നല്‍കാമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദേശീയ പാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി. 

 സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരുന്നതാണ് തിരുവന്തപുരം ഔട്ടര്‍ റിംഗ്റോഡിനുള്ള കേന്ദ്ര അംഗീകാരമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  പദ്ധതി സമയബന്ധിതമായി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയപാത അതോറിറ്റിയുമായി യോജിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 

click me!