അരിമ്പാറ, പാലുണ്ണി ചികിത്സയ്ക്ക് മോര്‍ഗന്‍ ഫ്രീമാന്‍റെ ചിത്രം; വടകര സഹകരണ ആശുപത്രി പരസ്യത്തിന് രൂക്ഷ പരിഹാസം

Published : Jan 31, 2022, 01:12 PM ISTUpdated : Jan 31, 2022, 01:13 PM IST
അരിമ്പാറ, പാലുണ്ണി ചികിത്സയ്ക്ക് മോര്‍ഗന്‍ ഫ്രീമാന്‍റെ ചിത്രം;  വടകര സഹകരണ ആശുപത്രി പരസ്യത്തിന് രൂക്ഷ പരിഹാസം

Synopsis

ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ അമേരിക്കന്‍ നടനും സംവിധായകനുമായ  മോര്‍ഗന്‍ ഫ്രീമാന്‍റെ ചിത്രമാണ് അരിമ്പാറ, പാലുണ്ണി, സ്കിന്‍ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോര്‍ഡിനായി ഉപയോഗിച്ചത്.

വടകര സഹകരണ ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്‍റെ പരസ്യത്തിനായി ഉപയോഗിച്ചത് ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാന്‍റെ (Morgan Freeman) ചിത്രം. ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ അമേരിക്കന്‍ നടനും സംവിധായകനുമായ  മോര്‍ഗന്‍ ഫ്രീമാന്‍റെ ചിത്രമാണ് അരിമ്പാറ, പാലുണ്ണി, സ്കിന്‍ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള (Skin care department) പരസ്യ ബോര്‍ഡിനായി ഉപയോഗിച്ചത്. ബോര്‍ഡിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ സംഭവിച്ച ഗുരുതരമായ തെറ്റ് തിരിച്ചറിയുന്നത്.

വംശീയപരമായ അധിക്ഷേപ സ്വഭാവുമള്ളതാണ് ബോര്‍ഡ് എന്ന് തിരിച്ചറിയാന്‍ വടകര സഹകരണ ആശുപത്രിക്ക് സംഭവിച്ച് ഗുരുതരമായ തെറ്റാണ്. പരസ്യം തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഒരു പരസ്യ ഏജന്‍സ്യാണെന്നും അവര്‍ക്ക് ചിത്രത്തിലുള്ളത് ആരാണെന്നും അറിയാതെ പോയതാണ് ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചതിന് പിന്നിലെന്ന് ആശുപത്രിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കിയത്. സംഭവിച്ചത് ഗുരുതരമായ തെറ്റാണ്. അതില്‍ ക്ഷമാപണം നടത്തുന്നു. ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പരസ്യ ബോര്‍ഡ് ശനിയാഴ്ച തന്നെ നീക്കിയതായും മാര്‍ക്കറ്റിംഗ് വിഭാഗം പ്രതികരിക്കുന്നു.

ഇന്‍റര്‍നെറ്റില്‍ നിന്ന് ചര്‍മ്മ രോഗങ്ങളുടെ ലക്ഷണങ്ങള്‍ അടങ്ങിയ ചിത്രം തിരഞ്ഞപ്പോള്‍ ലഭിച്ച ചിത്രം ഉപയോഗിച്ചതില് വന്ന പിഴവാണ്. ചിത്രത്തിലുള്ള മോര്‍ഗന്‍‌ ഫ്രീമാനാണ് എന്ന് അറിയുന്നത് വിമര്‍ശനം വന്നതിന് ശേഷമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റര്‍ വച്ചതിന് പിന്നാലെ നെല്‍സണ്‍ മണ്ടേലയുടെ ചിത്രം ഉപയോഗിച്ചതെന്താണെന്ന് ചിലര്‍ ചോദിച്ചിരുന്നു. വിശദമായി പഠിച്ചപ്പോഴാണ് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിയുന്നതെന്നും വടകര സഹകരണ ആശുപത്രി പരസ്യ വിഭാഗം പ്രതികരിക്കുന്നു. നിരവധിപ്പേരാണ് ഇതിനോടകം സംഭവത്തില്‍ വിമര്‍ശനവുമായി ബന്ധപ്പെടുന്നതെന്നും ആശുപത്രി വ്യക്തമാക്കി.

അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്കിന്‍ ടാഗ് എന്നിവ ഒപിയില്‍ വച്ച് തന്നെ നീക്കം ചെയ്യുന്നുവെന്നായിരുന്നു പരസ്യ ബോര്‍ഡിലെ വാഗ്ദാനം. ഒരു വിവാദമുണ്ടാക്കി ശ്രദ്ധ നേടാനുള്ള ഉദ്ദേശം പരസ്യത്തിനില്ലായിരുന്നവെന്നും സംഭവിച്ചത് പരസ്യം തയ്യാറാക്കിയവരുടെ അറിവില്ലായ്മയാണെന്നും മോര്‍ഗന്‍ ഫ്രീമാനെ തിരിച്ചറിയാന്‍ പരാജയപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ കുറ്റസമ്മതം നടത്തി. നാല് ദിവസത്തോളമാണ് പരസ്യ ബോര്‍ഡ് ഇത്തരത്തില്‍ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്നത്. 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി