
ആലപ്പുഴ : തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസ്സിൽ ടിടിഇക്ക് നേരെ അതിക്രമം. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെ (24) അറസ്റ്റ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു ടിടിഇയ്ക്ക് നേരെ അതിക്രമം നടന്നത്. ഇന്നലെ രാത്രി മാവേലി എക്സ്പ്രസ്സ് ആലപ്പുഴ തുറവൂർ പിന്നിട്ട സമയത്തായിരുന്നു സംഭവം. ട്രെയിനിന് ഉള്ളിൽ വച്ച് ടി ടിഇയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അക്രമം തടയാൻ എത്തിയ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും പ്രതി അതിക്രമം നടത്തി. അക്രമിയെ എറണാകുളം റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതി മദ്യലഹരിയിൽ എന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam