വർക്കല പാലച്ചിറയിൽ ദുരന്തയാത്ര; കുടുംബം സഞ്ചരിച്ച കാർ മതിലിലിടിച്ച് തകർന്നു; വീട്ടമ്മ മരിച്ചു

Published : Feb 09, 2026, 09:08 AM IST
Car accident

Synopsis

വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 50-കാരിയായ വീട്ടമ്മ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവും കുട്ടിയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഉച്ചയോടെ ഇവർ സഞ്ചരിച്ചിരുന്ന ഷെവർലെ ബീറ്റ് കാർ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചു തകരുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലൈലയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ഭർത്താവും കുട്ടിയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ​സംഭവത്തിൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ച് വരുകയാണെന്ന് വർക്കല പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുഡിഎഫിന് അനുകൂലമായ തരം​ഗം, പക്ഷേ ബേപ്പൂരിൽ തികഞ്ഞ അൻവർ പരാജയമാകാനാണ് സാധ്യതയെന്ന് ജോയ് മാത്യു
ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കടുത്ത നടപടികൾ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയ‍ർ; സ്പാകൾക്ക് അനുമതികൾ പരിശോധിക്കും