എറണാകുളത്ത് സ്വകാര്യ ബസ് പണിമുടക്ക്, കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും

Published : Nov 16, 2022, 08:25 AM IST
എറണാകുളത്ത് സ്വകാര്യ ബസ് പണിമുടക്ക്, കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും

Synopsis

പൊലീസും മോട്ടോർ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം.

കൊച്ചി : എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം ജില്ല ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയാണ്  സൂചന പണിമുടക്ക് നടത്തുന്നത്. പൊലീസും മോട്ടോർ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം. ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ ഈ മാസം 30 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. എന്നാല്‍ ഇന്നത്തെ ബസ് പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി. സ്വകാര്യ ബസ് പണിമുടക്കിന്റെ സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്ന് അധിക സർവീസ് നടത്തും. ഫോർട്ട്‌ കൊച്ചി മേഖലകളിലേക്ക് കൂടുതൽ സർവീസ് ഒരുക്കി. ആവശ്യമുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഒരുക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം