
കൊല്ലം: ഏരൂരിൽ അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 52 കാരൻ അറസ്റ്റിൽ. ആയിരനല്ലൂർ സ്വദേശി ചന്ദ്രശേഖരനാണ് പിടിയിലായത്. മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പിഞ്ചുകുഞ്ഞിനോടായിരുന്നു 52 കാരൻ്റെ ക്രൂരത. വീടിന് സമീപം നിൽക്കുകയായിരുന്ന 5 വയസുകാരനെ പ്രതിയായ ചന്ദ്രശേഖരൻ മിഠായി നൽകാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് പ്രതിയുടെ വീട്ടിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ന കുട്ടി കരഞ്ഞു കൊണ്ട് വീട്ടിൽ മടങ്ങിയെത്തി.
വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി എത്തിയ അമ്മയോട് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. പിന്നാലെ അമ്മ ഏരൂർ പൊലീസിൽ പരാതി നൽകി. ഏരൂർ സി ഐ പുഷ്പകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam