സച്ചിനോവ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് ഡോക്ടറാകാം; അജ്നാസും ഫിദയും ചേർന്നുള്ള പ്ലാൻ, അന്താരാഷ്ര്ട തലത്തില്‍ തട്ടിയത് ആറ് കോടി

Published : Oct 10, 2025, 10:01 PM IST
ajnas fidah

Synopsis

റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വേലൂർ സ്വദേശിനിയിൽ നിന്ന് 15 ലക്ഷം തട്ടിയെന്ന പരാതിയിലാണ് മലപ്പുറം, കോഴിക്കോട് സ്വദേശികൾ പിടിയിലായത്. 

തൃശൂര്‍: റഷ്യയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവതി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികളെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അഹമ്മദ് അജ്‌നാസ്, കോഴിക്കോട് സ്വദേശിനി ഫിദ എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വേലൂര്‍ സ്വദേശിനി റിഷ ഫാത്തിമയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. 

റഷ്യയിലെ മോസ്‌കോയിലുള്ള സച്ചിനോവ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ മാതാവിന്‍റെ ബാങ്ക് വഴിയും, നേരിട്ടും 15 ലക്ഷത്തോളം രൂപ ഇരുവരും ചേര്‍ന്ന് കൈപ്പറ്റുകയും പിന്നീട് സീറ്റ് തരപ്പെടുത്തി കൊടുക്കാതെയും പണം നല്‍കാതെയും, വര്‍ഷങ്ങളായി മുങ്ങിനടന്ന് കബളിപ്പിക്കുകയും ചെയ്തതോടെയാണ് വേലൂര്‍ സ്വദേശിനി എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കിയത്. അന്താരാഷ്ര്ട തലത്തില്‍ പ്രതികള്‍ ഇത്തരത്തില്‍ ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായും സംഭവത്തില്‍ കൂടുതല്‍ പ്രതികളെ പിടികൂടാന്‍ സാധ്യതയുള്ളതായും എരുമപ്പെട്ടി പൊലീസ് അറിയിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ