ഒറ്റപ്പാലം ക്വാട്ടേഴ്സിൽ വച്ച് പരിചയപ്പെട്ടു, 2 പേരെയും ഒപ്പം കൂട്ടി; കുളപ്പുള്ളിയിൽ കടയിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും വണ്ടിയും മോഷ്ടിച്ചു

Published : Oct 10, 2025, 08:01 PM IST
Shoranur Police Station

Synopsis

കുളപ്പുള്ളിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണും ഗുഡ്സ് വാഹനവും മോഷ്ടിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ മുത്തുകുമാരനാണ് പിടിയിലായത്. 

പാലക്കാട്: കുളപ്പുള്ളി ചുവന്ന ഗേറ്റ് പരിസരത്ത് വ്യാപാര സ്ഥാപനത്തിൽ കയറി ലാപ്ടോപ്പുകളും മൊബൈൽ ഫോണും ഡിവിആറും സ്ഥാപനത്തിന് പുറത്തു നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനവും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രതിയുമായി ഷോർണൂർ പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞമാസം 22ന് രാത്രി 11 മണിയോടെയാണ് കുളപ്പുള്ളി ചുവന്ന ഗേറ്റിലെ ഏഷ്യൻ ഫർണിച്ചർ & ഹോം അപ്ലൈൻസസ് എന്ന സ്ഥാപനത്തിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറി മോഷണം നടത്തിയത്. സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ലാപ്ടോപ്പുകളും ഒരു മൊബൈൽ ഫോണും, സിസിടിവി - ഡി വി ആറും മോഷ്ടിച്ച സംഘം സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനവും കൊണ്ടുപോയി.

സംഭവത്തിൽ ഷോർണൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഒരാൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശിയായ മുപ്പതുകാരൻ മുത്തുകുമാരനാണ് അറസ്റ്റിലായത്. പൊലീസിന്റെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം മായന്നൂർ പാലത്തിന് സമീപത്തു നിന്നും കണ്ടെത്തി. മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ചിലത് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഒരു ലാപ്ടോപ്പും ഒരു ഡിവിആറും പ്രതികളിൽ നിന്നും കണ്ടെടുക്കാനുള്ളതായി പൊലീസ് അറിയിച്ചു. ഒറ്റപ്പാലം റെയിൽവേ ക്വാട്ടേഴ്സിന് സമീപത്ത് താമസിച്ചു വരുന്നതിനിടെ പരിചയപ്പെട്ട രണ്ടുപേരെയും കൂട്ടിയാണ് പ്രതി മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതിയുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സർക്കിൾ ഇൻസ്പെക്ടർ വി.രവികുമാർ, എസ് ഐ കെ ആർ മോഹൻദാസ്, എസ് ഐ മാരായ കെ അനിൽകുമാർ, ടി പി രാജീവ്, എസ് സി പി ഓ സജീഷ്, എ എസ് ഐ സുഭദ്ര എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ