
കാസര്‍കോട്: ശരീരം പൊട്ടിയൊലിക്കുന്ന ഹൈഡ്രഡെനിറ്റിസ് സപ്പുറട്ടീവ എന്ന അപൂര്‍വ്വ രോഗം ഭേദമാക്കാന്‍ മുന്‍ പ്രവാസി സഹായം തേടുന്നു. കാസര്‍കോട് എരുമക്കുളം സ്വദേശിയായ രാമചന്ദ്രനാണ് ചികിത്സിക്കാനും ജീവിക്കാനും മാര്‍ഗമില്ലാതെ ബുധിമുട്ടുന്നത്. സൗദി അറേബ്യയില്‍ ഡ്രൈവറായിരുന്നു രാമചന്ദ്രന്‍. ശരീരം പഴുപ്പ് വന്ന് പൊട്ടിയൊലിക്കുന്ന ഹൈഡ്രഡെനിറ്റിസ് സപ്പുറട്ടീവ എന്ന അസുഖം ബാധിച്ചതോടെ മറ്റ് മാര്‍ഗമില്ലാതെ തിരിച്ച് പോരേണ്ടി വന്നു. നാട്ടില്‍ ചികിത്സയും കൂലിപ്പണിയുമായി ജീവിതം പതിയെ മുന്നോട്ട് പോവുകയായിരുന്നു. പക്ഷേ അതിനിടയിലാണ് രോഗം വീണ്ടും മൂർച്ഛിച്ച് ഈ 57 കാരൻ നിസ്സഹായനാവുന്നത്.
സ്കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളാണ് രാമചന്ദ്രന്. ഭാര്യയ്ക്ക് ജോലിയില്ല. കൂലിപ്പണിക്ക് പോകാന്‍ കഴിയാതെ വന്നതോടെ നിത്യ ചെലവിനുപോലും മാര്‍ഗമില്ലാത്ത അവസ്ഥ. പിന്നയെങ്ങനെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. ദുരിതം കണ്ട നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സുമനസുകള്‍ കനിഞ്ഞാല്‍ രാമചന്ദ്രന്‍റെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഓരോ സഹായവും ഈ കുടുംബത്തിന് വലിയ ആശ്വാസമാകും.
RAMACHANDRAN CHIKILSA SAHAYA COMMITEE ERUMAKULAM
ACCOUNT No: 181412801200293
KERALA STATE CO-OPERATIVE BANK LTD
BRANCH: PERIYA
IFSC: KSBK0001814
GPAY: 8606623701
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam