വാടാനപ്പള്ളിയിൽ രാത്രി സ്കൂട്ടറിൽ 2 പേരെത്തി, പരിശോധന കണ്ടതും വാഹനം തള്ളിയിട്ട് ഒരാൾ ഓടി; കഞ്ചാവുമായി പിടിയിൽ

By Web TeamFirst Published May 16, 2024, 3:38 PM IST
Highlights

സ്‌കൂട്ടറിൽ വന്ന പ്രതികളിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് വാഹനം മറിച്ചിട്ട് ഓടി രക്ഷപ്പെട്ടു. 

തൃശ്ശൂർ: തൃശ്ശൂരിൽ എക്സൈസ് സംഘത്തിന്‍റെ കഞ്ചാവ് വേട്ട. എക്സൈസ് സംഘം നടത്തിവരുന്ന രാത്രികാല വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയിലായി.പശ്ചിമ ബംഗാൾ സ്വദേശി മൈതുൽ ഷേഖ് ആണ്   കഞ്ചാവുമായി പിടിയിലായത്. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് 2.06 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. സ്‌കൂട്ടറിൽ വന്ന പ്രതികളിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ടു ഭയന്ന് വാഹനം മറിച്ചിട്ട് ഓടി രക്ഷപ്പെട്ടു. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. എക്സൈസിനെ കണ്ട് ഓടിപ്പോയ ആൾ വലപ്പാട് തളിക്കുളം തൃപ്രയാർ ഭാഗങ്ങളിൽ കഞ്ചാവ് വില്പനയുള്ള  ആഷിക് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂട്ടർ ഓടിച്ചിരുന്ന ആഷിക്കിനെ ഒന്നാം പ്രതിയായി കേസിൽ ചേർത്തിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. അതിനിടെ കണ്ണൂർ കണ്ണോത്തുംചാലിൽ എക്സൈസ് പരിശോധനയ്ക്കിടെ 7.437 ഗ്രാം ബ്രൗൺഷുഗർ പിടികൂടി.വടകര മേമുണ്ട സ്വദേശി മുനീർ സി.കെ, തിരുവള്ളൂർ സ്വദേശി നാറാണത്ത് അർഷാദ് എൻ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്.

Latest Videos

നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ഷിജുമോൻ ടി.യും സംഘവും ചേർന്നാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് എം.കെ, ദിനേശൻ പി.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സുഹൈൽ പി.പി, റിഷാദ് സി എച്ച്, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, നിഖിൽ പി, വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷൈന, എഇഐ ഡ്രൈവർ ഗ്രേഡ് അജിത്ത് സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Read More : പാർക്കിം​ഗ് തർക്കം; യുവാവിനെ അയൽവാസി കാറിടിച്ച് കൊന്നു, സഹോദരന് പരിക്ക്

tags
click me!