രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചേർത്തലയിൽ പരിശോധന, കയ്യോടെ ജോൺ ജോസ് പിടിയിൽ, കണ്ടെടുത്തത് 20 ലിറ്റർ ചാരായം

Published : May 13, 2024, 12:04 AM IST
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചേർത്തലയിൽ പരിശോധന, കയ്യോടെ ജോൺ ജോസ് പിടിയിൽ, കണ്ടെടുത്തത് 20 ലിറ്റർ ചാരായം

Synopsis

20 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി

ചേർത്തല: എക്സൈസ് ഇന്റലിജൻസും ചേർത്തല എക്സൈസ് സർക്കിൾ സംഘവും ചേർന്ന് അർത്തുങ്കലിൽ വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. അർത്തുങ്കൽ പഴമ്പാശേരി വീട്ടിൽ ജോൺ ജോസിനെ സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു. സംഘത്തിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

ലക്ഷ്യം ആഡംബര ബൈക്ക്, രാത്രി പാലക്കാട്ടെ ബജാജ് ഷോറും പൊളിച്ച് അകത്ത് കയറി; പ്ലാൻ പാളിയത് വിൽപ്പന നടത്തിയ കടയിൽ

ചേർത്തല സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ പി ടി ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇന്റലിജൻസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റോയി ജേക്കബ്ബ്, ചേർത്തല എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവന്റിവ് ഓഫീസർ ഗ്രേഡ് അനിലാൽ പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൺ ജേക്കബ്, മോബി വർഗീസ്, സാജൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ, എക്സൈസ് ഡ്രൈവർ രജിത്കുമാർ എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ