പൂജപ്പുരയിൽ 28 കാരൻ, മലപ്പുറത്ത് ഒരു ബിഹാറുകാരനും വെസ്റ്റ് ബെംഗാളുകാരനും; എംഡിഎംഎയും കഞ്ചാവുമായി 3 പേർ പിടിയിൽ

Published : Sep 20, 2025, 12:21 PM IST
drug peddlers arrested

Synopsis

പൂജപ്പുരയിൽ എംഡിഎംഎയും കഞ്ചാവുമായാണ് 28 കാരൻ പിടിയിലായത്. മലപ്പുറത്ത് കഞ്ചാവുമായി വെസ്റ്റ് ബെംഗാൾ, ബീഹാ‍ർ സ്വദേശികളായ രണ്ട് പേരുമാണ് എക്സൈസിന്‍റെ പിടിയിലായത്. 

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി അമൽ(28) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1.865 ഗ്രാം എംഡിഎംഎയും 183 ഗ്രാം എക്സൈസ് കഞ്ചാവും കണ്ടെടുത്തു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അമൽ അറസ്റ്റിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മോൻസി, പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനന്തു, ശരത്, ആരോമൽ രാജൻ, അക്ഷയ്, ബിനോജ്, ഗോകുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പങ്കെടുത്തു.

മലപ്പുറം ഊരകത്ത് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടുപേരെയും എക്സൈസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ബിനോദ് ലെറ്റ് (33 വയസ്), ബീഹാർ സ്വദേശി അഖിലേഷ് കുമാർ(31 വയസ്) എന്നിവരാണ് പിടിയിലായത്. മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ. ജയേഷ്‌കുമാറും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ആസിഫ് ഇക്ബാൽ.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്.കെ, വിപിൻ.എം, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ.കെ.പി, സിവിൽ എക്സൈസ് ഓഫീസർ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ്‌ നിസാർ.എം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു