ഇടുക്കി പ്രകാശ് കരയിൽ 9 ലിറ്റർ, കോട്ടയം കോടിമത മാർക്കറ്റിൽ ഒരാൾ; വാറ്റുചാരായവുമായി രണ്ട് പേർ പിടിയിൽ

Published : Jan 25, 2025, 09:27 AM IST
ഇടുക്കി പ്രകാശ് കരയിൽ 9 ലിറ്റർ, കോട്ടയം കോടിമത മാർക്കറ്റിൽ ഒരാൾ; വാറ്റുചാരായവുമായി രണ്ട് പേർ പിടിയിൽ

Synopsis

കോട്ടയത്ത് കോടിമത മാർക്കറ്റിലും പരിസരങ്ങളിലും ചാരായ വിൽപ്പന നടത്തി വന്നയാളെയാണ് ചാരായവും വാറ്റുപകരണങ്ങളുമായി പിടികൂടിയത്.

ഇടുക്കി: ഇടുക്കിയിലും കോട്ടയത്തുമായി രണ്ട് പേരെ എക്സൈസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പ്രകാശ് കരയിൽ 9 ലിറ്റർ ചാരായവുമായാണ് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. ജാനേഷ്(41) എന്നയാളാണ് അറസ്റ്റിലായത്. തങ്കമണി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയൻ പി ജോണും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജിൻസൺ.സി.എൻ, ബിജു.പി.എ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിജി.കെ.ജെ, ഷീന തോമസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

കോട്ടയം കോടിമത മാർക്കറ്റിലും പരിസരങ്ങളിലും ചാരായ വിൽപ്പന നടത്തി വന്നയാളെ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ്  പിടികൂടി. കോടിമത സ്വദേശിയായ സുനിൽ(51 ) ആണ് പിടിയിലായത്. എക്സൈസ് പരിശോധന മനസിലാക്കിയ പ്രതി ചാരായം ആറ്റിൽ ഒഴിച്ച് കളയുകയും വാറ്റുപകരണങ്ങൾ വെള്ളത്തിൽ മുക്കിയിട്ട് രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. 300 മില്ലി ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. 

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അരുൺ.സി.ദാസ്, കെ.ആർ.ബിനോദ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ നിഫി ജേക്കബ്, അനീഷ് രാജ്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ, പ്രശോഭ്.കെ.വി, കെ. സുനിൽകുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.വി സബിത എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Read More : എക്സറേയിൽ കണ്ടു, പക്ഷേ പാക്കറ്റ് ഉള്ളിലേക്ക് കടന്നുപോയി; കോളനോസ്കോപ്പി വഴി എംഡിഎംഎ പുറത്തെടുക്കാൻ പൊലീസ്

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം