പുലര്‍ച്ചെ 2.30 സമയം, ഏറെ നാളായി കാത്തിരുന്ന ആളെ തേടി പയ്യനങ്ങാടിയിൽ, വാടകമുറിയിൽ നിന്ന് കഞ്ചാവുമായി പിടികൂടി

Published : Mar 12, 2025, 05:05 PM IST
പുലര്‍ച്ചെ 2.30 സമയം, ഏറെ നാളായി കാത്തിരുന്ന ആളെ തേടി പയ്യനങ്ങാടിയിൽ, വാടകമുറിയിൽ നിന്ന് കഞ്ചാവുമായി പിടികൂടി

Synopsis

നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണസംഘം നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 

മലപ്പുറം: ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് തിരുത്തേല്‍ വീട്ടില്‍ സനീഷ് (35) ആണ് അറസ്റ്റിലായത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണസംഘം നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 

തിരൂര്‍ എക് സൈസിന്റെ സഹായത്തോടെ ബുധനാഴ്ച പുലര്‍ച്ചെ 2.30 ന് തിരൂര്‍ പയ്യനങ്ങാടിയിലാണ് ഇയാള്‍ പിടിയിലായത്. താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ മുറിയില്‍നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒഡിഷയില്‍നിന്ന് കഞ്ചാവ് കൊണ്ടുവന്ന് മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പികെ മുഹമ്മദ് ഷഫീഖ്, തിരൂര്‍ സര്‍ ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സാദിഖ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ പി.വി. സുഭാഷ്, ബാബുരാജ്, മുസ്തഫ ചോലയില്‍. പ്രിവെന്റിവ് ഓഫിസര്‍മാരായ രവീന്ദ്രനാഥ്, ടി.കെ. സതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സബിന്‍ ദാസ്, ദിനേശ്, റിബീഷ്, അ രുണ്‍രാജ്, ദീപു, എക്‌സൈസ് ഡ്രൈവര്‍മാരായ മഹ്‌മൂദ്, അഭിലാഷ് എന്നിവരാണ് അ ന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

സ്വയം ഒടിപി നൽകി പണം പോയി, ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് തൃക്കാക്കര സ്വദേശി; കൺസ്യൂമർ കമ്മീഷന്റെ സുപ്രധാന വിധി

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്