സ്വന്തം ആവശ്യത്തിന് നട്ടുനനച്ചു, വീട്ടുമുറ്റത്തും പരിസരത്തും വളർത്തിയത് 8 കഞ്ചാവ് ചെടികൾ; യുവാവ് എക്സൈസ് പിടിയിൽ

Published : May 29, 2026, 10:46 PM IST
Thiruvananthapuram Ganja Case

Synopsis

തിരുവനന്തപുരം പൊഴിയൂരിൽ കഞ്ചാവ് ചെടികൾ വീട്ടിൽ വളർത്തിയ യുവാവ് പിടിയിലായി. പൊഴിയൂർ സ്വദേശി അജിൻ ആണ് പിടിയിലായത്. വീടിന് ചുറ്റും എട്ടോളം കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുനനച്ച് പരിപാലിച്ചിരുന്നത്. 

തിരുവനന്തപുരം: കഞ്ചാവ് ചെടികൾ വീട്ടിൽ വളർത്തിയ യുവാവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടിൽ അജിനെ (29) യാണ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഇയാളുടെ വീടിന് ചുറ്റുമായി എട്ടോളം കഞ്ചാവ് ചെടികളായിരുന്നു പരിപാലിച്ചിരുന്നത്.

നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾ സ്വന്തം ആവശ്യത്തിന് പരിപാലിക്കുന്നതായിരുന്നെന്ന് നെയ്യാറ്റിൻകര എക്സൈസ് സംഘം പറഞ്ഞു.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിധ വലിപ്പങ്ങളിലുള്ള ചെടികൾ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന അജിനെയും സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമയക്രമത്തെ ചൊല്ലിയുള്ള തർക്കം; ബസ്സിന് വട്ടം വച്ചു, യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട് അകത്ത് കയറി ജീവനക്കാരനെ മർദിച്ച് മൂവർ സംഘം
തുറിച്ചുനോട്ടത്തിൽ തുടങ്ങിയ തർക്കം, യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; നാല് പേര്‍ പിടിയില്‍