കറുത്ത ആക്ടീവ സ്കൂട്ടറിൽ വന്ന യുവാവിനെ സംശയം തോന്നി പിടികൂടി, സീറ്റ് തുറന്നപ്പോൾ കിട്ടിയത് 4 കിലോ കഞ്ചാവ്

Published : Mar 12, 2025, 05:42 PM IST
കറുത്ത ആക്ടീവ സ്കൂട്ടറിൽ വന്ന യുവാവിനെ സംശയം തോന്നി പിടികൂടി, സീറ്റ് തുറന്നപ്പോൾ കിട്ടിയത് 4 കിലോ കഞ്ചാവ്

Synopsis

വാഹനപരിശോധനക്കിടെ ആക്ടീവ സ്കൂട്ടറിലെത്തിയ സുനിൽകുമാർ എക്സൈസ് സംഘത്തെ കണ്ട് പരുങ്ങി. സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയത്.

കാഞ്ഞങ്ങാട്: കാസർഗോഡ് കോയിപ്പാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 4 കിലോഗ്രാമിലധികം കഞ്ചാവുമായി ബംബ്രാണ സ്വദേശിയായ സുനിൽകുമാർ.എം (35) ആണ് അറസ്റ്റിലായത്. കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.ജെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

വാഹനപരിശോധനക്കിടെ ബ്ലാക്ക് ആക്ടീവ സ്കൂട്ടറിലെത്തിയ സുനിൽകുമാർ എക്സൈസ് സംഘത്തെ കണ്ട് പരുങ്ങി. സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ പ്രശാന്ത് കുമാർ, അജീഷ്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ.ടി.വി, സതീശൻ.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ സജ്‌ന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പ്ലാറ്റ്‌ഫോമിൽ നിന്നും 13.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ എൻ.സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.  പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ റിജോ, കണ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സംഗീത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Read More : പുലര്‍ച്ചെ 2.30 സമയം, ഏറെ നാളായി കാത്തിരുന്ന ആളെ തേടി പയ്യനങ്ങാടിയിൽ, വാടകമുറിയിൽ നിന്ന് കഞ്ചാവുമായി പിടികൂടി

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം