രാവിലെ അമേൽതൊട്ടിയിലെ പറമ്പിൽ ഒരനക്കം, നാട്ടുകാര്‍ കണ്ടതോടെ മരത്തിൽ കയറി; പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ

Published : Mar 12, 2025, 05:09 PM ISTUpdated : Mar 12, 2025, 05:32 PM IST
രാവിലെ അമേൽതൊട്ടിയിലെ പറമ്പിൽ ഒരനക്കം, നാട്ടുകാര്‍ കണ്ടതോടെ മരത്തിൽ കയറി; പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ

Synopsis

എറണാകുളം കോതമംഗലത്ത് നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. അമേൽതൊട്ടി ഭാഗത്തെ പറമ്പിൽ കണ്ട പാമ്പ് പിന്നീട് മരത്തിൽ കയറുകയായിരുന്നു. പിന്നീട് സ്നേക് റെസ്ക്യൂവറെത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്.

എറണാകുളം: എറണാകുളം കോതമംഗലത്ത് നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. രാവിലെ മുള്ളരിങ്ങാട് അമേൽതൊട്ടി ഭാഗത്തെ പറമ്പിലാണ് നാട്ടുകാർ പാമ്പിനെ കണ്ടത്. പിന്നാലെ പാമ്പ് പുഴയ്ക്ക്സമീപമുളള പറമ്പിലെ ഒരു മരത്തിൽ കയറി.  വനപാലകരുടെ നിർദ്ദേശപ്രകാരം  പാമ്പുപിടുത്ത വിദഗ്ദ്ധൻ സേവി സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്. മരത്തിന്‍റെ ചില്ലയടക്കം മുറിച്ചുനീക്കിയശേഷമാണ് പാമ്പിനെ പുറത്തെത്തിക്കാനായത്. തുടര്‍ന്ന് മരത്തിന്‍റെ ചില്ലകള്‍ക്കുള്ളിലൊളിച്ച പാമ്പിനെ വലിച്ച് പുറത്തേക്കിട്ടശേഷം പിടികൂടുകയായിരുന്നു. പാമ്പിനെ നിരീക്ഷിക്കുന്നതിനായി തട്ടേക്കാട് പക്ഷി സങ്കേതത്തിലെത്തിച്ചു. 

വള്ളിയൂർകാവിലെ അപകടം; പൊലീസ് ജീപ്പിന്‍റെ ടയര്‍ തേഞ്ഞുതീര്‍ന്ന നിലയിൽ, ക്രെയിൻ തടഞ്ഞു, നാട്ടുകാരുടെ പ്രതിഷേധം

രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങള്‍:

 

PREV
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട