അല്ലെങ്കിലേ ചുട്ട് പൊള്ളുന്ന നാട്; ഷെഡ്ഡുകളിൽ വരെ വിടാതെ പരിശോധിച്ച് എക്സൈസ്, പിടിച്ചെടുത്തത് പഴകിയ കള്ള്

Published : Apr 08, 2024, 03:37 PM IST
അല്ലെങ്കിലേ ചുട്ട് പൊള്ളുന്ന നാട്; ഷെഡ്ഡുകളിൽ വരെ വിടാതെ പരിശോധിച്ച് എക്സൈസ്, പിടിച്ചെടുത്തത് പഴകിയ കള്ള്

Synopsis

കോയമ്പത്തൂർ ജെല്ലിപ്പെട്ടി സ്വദേശി ചന്ദ്രശേഖർ, എറണാകുളം പറവൂർ പി പി വിനീഷ് എന്നിവരെ പ്രതി ചേർത്ത് കേസ് എടുത്തിട്ടുണ്ട്. ചന്ദ്രശേഖറിനെ തത്സമയം അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 910 ലിറ്റർ പഴകിയ കള്ള് കണ്ടെടുത്തു നശിപ്പിച്ചു. ചിറ്റൂരിലെ ചെത്ത് തോട്ടങ്ങളിൽ നിന്നാണ് പഴകിയ കള്ള് കണ്ടെത്തി നശിപ്പിച്ചത്. രണ്ടു പേരെ പ്രതികളായി തത്സമയം അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയവള്ളമ്പതി നാട്ടുകൽ ആറാം മൈൽ ദേശത്ത് 266/3 270/1 എന്ന സർവ്വേ നമ്പറിലുള്ള മുത്തുലക്ഷ്‌മി എന്നയാളുടെ ചെത്ത് തോട്ടത്തിലെ താൽക്കാലിക ഷെഡ്ഡിൽ നിന്ന് 320 ലിറ്റർ പഴകിയ കള്ള് കണ്ടെടുത്തു.

കോയമ്പത്തൂർ ജെല്ലിപ്പെട്ടി സ്വദേശി ചന്ദ്രശേഖർ, എറണാകുളം പറവൂർ പി പി വിനീഷ് എന്നിവരെ പ്രതി ചേർത്ത് കേസ് എടുത്തിട്ടുണ്ട്. ചന്ദ്രശേഖറിനെ തത്സമയം അറസ്റ്റ് ചെയ്തു. വലിയവള്ളമ്പതിയിൽ തന്നെ  മലക്കാട് ദേശത്ത്  226/1 265/1 271/2 എന്ന സർവ്വേ നമ്പറിലുള്ള വിഷ്ണുകുമാർ എന്നയാളുടെ ചെത്ത് തോട്ടത്തിലെ താൽക്കാലിക ഷെഡ്ഡിൽ നിന്ന് 590 ലിറ്റർ പഴകിയ കള്ളും എക്സൈസ് പിടിച്ചെടുത്തു നശിപ്പിച്ചു.

ഈ കേസിൽ പ്രതികളായി കോയമ്പത്തൂർ സോമയംപാളയം സി ടി സ്വദേശി ശിവകുമാർ, പറവൂർ മൂത്തകുന്നം സ്വദേശി ജോസ് മോൻ എന്നിവരെ ചേർത്തിട്ടുണ്ട്. ശിവകുമാറിനെ അറസ്റ്റ് ചെയ്തു. പാലക്കാട് ഇഐ & ഐബി ഇൻസ്‌പെക്ടരുടെ നിർദേശാനുസരണം ചിറ്റൂർ റേഞ്ച് പാർട്ടിയുമായി ചേർന്നാണ് കേസ് എടുത്തത്. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ ജിൻജു ഡി എസ് (ഐ ബി പാലക്കാട്), അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വി ആർ സുനിൽകുമാർ, കെ പ്രസാദ്, ആർ എസ് സുരേഷ്, കെ ജെ ഓസ്റ്റിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

വർഷത്തിൽ ഒരു ദിവസത്തേക്ക് മാത്രം കിട്ടുന്ന അനുമതി; ആ ദിനമെത്തുന്നു, കേരളവും തമിഴ്നാടും ഒന്നിക്കുന്ന ഉത്സവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്