കോഴിക്കോട് നിന്ന് 900 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി എക്സൈസ്

Published : May 01, 2021, 07:55 PM IST
കോഴിക്കോട് നിന്ന് 900 ലിറ്റർ  വാഷും വാറ്റുപകരണങ്ങളും പിടികൂടി എക്സൈസ്

Synopsis

മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജമദ്യ നിർമ്മാണ സാധ്യത കണക്കിലെടുത്ത് പഴയ വ്യാജമദ്യ കേന്ദ്രങ്ങളിലും മറ്റും എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്...

കോഴിക്കോട് :എക്സൈസ് റെയ്ഞ്ച് പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻറലിജെൻ്റ്സും സംയുക്തമായി നടത്തിയ റെയ്ഡിൽ കക്കയം മുപ്പതാം മൈലിൽ വച്ച് 900 ലിറ്റർ  വാഷും വാറ്റുപകരണങ്ങളും പിടികൂടി. കോക്കല്ലൂർ തുരുത്യാട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 80 ലിറ്റർ വാഷും കണ്ടെത്തി.പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജമദ്യ നിർമ്മാണ സാധ്യത കണക്കിലെടുത്ത് പഴയ വ്യാജമദ്യ കേന്ദ്രങ്ങളിലും മറ്റും എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ബാബുരാജൻ.സി.കെ, ഐ.ബി. പ്രിവൻ്റീവ് ഓഫീസർ വി.പ്രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവകുമാർ, നൈജീഷ്, രഘുനാഥ്, വിപിൻ, പ്രജീഷ് എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് ഇരട്ടകളുടെ അപൂർവ സംഗമം; എത്തിയത് കൂട്ടത്തിലൊരാളുടെ കുഞ്ഞിന്‍റെ നൂലുകെട്ടിന്
സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്