
കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയിൽ കർഷകനെ ആന ചവിട്ടിക്കൊന്നു. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കോണ്ണൂർകണ്ടിയിലെ മലമുകളിൽ താമസിക്കുന്ന 60 വയസ്സ് പ്രായമുള്ള വടക്കേതടത്തിൽ സെബാസ്റ്റ്യനെയാണ് ആന ചവിട്ടി കൊന്നത്. സെബാസ്റ്റ്യൻ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സെബാസ്റ്റ്യൻ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം മലമുകളിലുള്ള തൻറെ വീട്ടിലേക്ക് പോയതാണ്. ഇന്ന് രാവിലെ മലമുകളിലുള്ള മറ്റൊരു കർഷകനാണ് സെബാസ്റ്റ്യൻ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത് തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന ചവിട്ടിക്കൊന്നതായി തിരിച്ചറിഞ്ഞത്.
അരീക്കോട് സ്റ്റേഷനിൽ നിന്നും പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് നേരത്തെയും വന്യമൃഗശല്യംരൂക്ഷമാണെന്നും നിരവധി തവണ അധികാരികൾക്ക് പരാതി നൽകുകയും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് പ്രദേശവാസികളായ കർഷകർ പറയുന്നു.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam