എരുമേലിയിൽ സ്കൂട്ടറിൽ 28കാരൻ അമൽ, രാത്രി ഒളിപ്പിച്ച് കടത്തികൊണ്ടു വന്നത് 1.3 കിലോ കഞ്ചാവ്! ഓപ്പറേഷൻ തണ്ടറിൽ കുടുങ്ങി

Published : Jun 17, 2026, 07:49 PM IST
Erumeli Ganja case

Synopsis

എരുമേലി റെയിഞ്ച് ഇൻസ്പെക്ടർ ജി.ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനക്കിടെയാണ് അമൽ സ്കൂട്ടറിൽ എത്തിയത്. സംശയം തോന്നി വണ്ടി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.

പത്തനംതിട്ട: എരുമേലിയിൽ എക്സൈസിന്‍രെ കഞ്ചാവ് വേട്ട. സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന 1.350 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാം(28) ആണ് ഇന്നലെ രാത്രി കുടുങ്ങിയത്. എരുമേലി റെയിഞ്ച് ഇൻസ്പെക്ടർ ജി.ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനക്കിടെയാണ് അമൽ സ്കൂട്ടറിൽ എത്തിയത്. സംശയം തോന്നി വണ്ടി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും അമൽ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

അതിനിടെ പാപ്പിനിശ്ശേരിയിൽ 1.14 കിലോഗ്രാം കടത്തികൊണ്ട് വന്ന ഒഡീഷ സ്വദേശി ജാദു ഗോഡൈ (34 ) എന്നയാളെ അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും പാർട്ടിയും വളപട്ടണം അഴിക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ലഹരിമാഫിയക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യംചെയ്തു: 75കാരന് നാലുവർഷം തടവും 50,000 രൂപ പിഴയും
ലോകകപ്പ് ആവേശം കൊട്ടിക്കയറുന്നതിനിടെ ഉത്തരവ് എത്തി, സമയം ഇന്ന് അവസാനിക്കും; ആരാധകർ എടത്തല പഞ്ചായത്തിൽ ഉയർത്തിയ എല്ലാ ഫ്ലെക്സും നീക്കാൻ ഉത്തരവ്