കണ്ടല്‍കാടിനുള്ളില്‍ ഒളിപ്പിച്ച വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി

By Web TeamFirst Published Jun 19, 2021, 8:05 AM IST
Highlights

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണിയൂർ പഞ്ചായത്തിലെ കരുവഞ്ചേരി ചൊവ്വാ പുഴയോരത്ത് നടത്തിയ റെയ്ഡിലാണ്  ചാരായം വാറ്റാനായി തയ്യാറാക്കിയ  വാഷും വാറ്റ് ഉപകരണങ്ങളും  കണ്ടെടുത്തത്. 

കോഴിക്കോട്:  കോഴിക്കോട് കരുവാഞ്ചേരിയില്‍ കണ്ടല്‍കാടിനുള്ളില്‍ ഒളിപ്പിച്ച  വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.  160 ലിറ്റർ   വാഷും വാറ്റ് ഉപകരണങ്ങളുമാണ് എക്സൈസ് പരിശോധനയില്‍  കണ്ടെടുത്തത്.  വടകര എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറും പാർട്ടിയും ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണിയൂർ പഞ്ചായത്തിലെ കരുവഞ്ചേരി ചൊവ്വാ പുഴയോരത്ത് നടത്തിയ റെയ്ഡിലാണ്  ചാരായം വാറ്റാനായി തയ്യാറാക്കിയ  വാഷും വാറ്റ് ഉപകരണങ്ങളും  കണ്ടെടുത്തത്. 

എട്ട് പ്ലാസ്റ്റിക്ക് ബാരലുകളിലായി പുഴയോരത്ത് കണ്ടൽക്കാടുകൾക്ക് ഇടയിൽ ഒളിപ്പിച്ചു വച്ച നിലയിൽ ആയിരുന്നു വാഷ്.  റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ വിപിൻ കുമാർ, പ്രിവന്‍റീവ് ഓഫിസർ (ഗ്രയ്ഡ്) രാമകൃഷണൻ. സി, സിവിൽ എക്സൈസ് ഓഫീസർമ്മാരായ ജയൻ കെ കെ, ഉനൈസ്, സുനീഷ്, ശ്രീരഞ്ജ് ,  സന്ദിപ്.സി.വി, ഡബ്ള്യു.സി.ഇ.ഒ. സീമ, ഡ്രൈവർ ബബിൻ എന്നിവരും പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!