സ്കൂട്ടറിൽ കൊണ്ടുനടന്ന് വിൽപന, പിടിച്ചപ്പോൾ വെട്ടുകത്തി കൊണ്ട് ആക്രമണം; 9.25 ലിറ്റർ ചാരായവുമായി 2പേര്‍ പിടിയിൽ

Published : Mar 03, 2025, 10:11 AM IST
സ്കൂട്ടറിൽ കൊണ്ടുനടന്ന് വിൽപന, പിടിച്ചപ്പോൾ വെട്ടുകത്തി കൊണ്ട് ആക്രമണം; 9.25 ലിറ്റർ ചാരായവുമായി 2പേര്‍ പിടിയിൽ

Synopsis

ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ കുമാർ എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് പേർ അറസ്റ്റിൽ. ചാരായവിൽപ്പനയുടെ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ  ആര്യനാട് നിന്നും 9.25 ലിറ്റർ ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. മൈലം സ്വദേശി വാമദേവൻ, പുനലാൽ സ്വദേശി മനോഹരൻ എന്നിവരാണ് പിടിയിലായത്.

ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ കുമാർ എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചാരായം കൊണ്ട് നടന്ന് വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കേസ് എടുക്കുന്നതിനിടയിൽ പ്രതികൾ എക്സൈസ് സംഘത്തെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയും ആക്രമണത്തിൽ സംഘത്തിലുണ്ടായിരുന്ന  സിവിൽ എക്സൈസ് ഓഫീസർ ജിഷ്ണുവിനും പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ശ്രീകാന്തിനും പരിക്ക് ഏൽക്കുകയും ചെയ്തു.

പള്ളിപ്പുറത്ത് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മഹേഷ് എന്നയാളെയും അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സഹീർഷാ.ബിയുടെ നേതൃത്വത്തിലാണ് കേസെടുത്തത്. 

എല്ലാവരും സൂക്ഷിക്കണം! പതിയിരുന്നത് വലിയ അപകടം,വിറകെടുക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം