എല്ലാവരും സൂക്ഷിക്കണം! പതിയിരുന്നത് വലിയ അപകടം,വിറകെടുക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു

Published : Mar 03, 2025, 09:33 AM IST
എല്ലാവരും സൂക്ഷിക്കണം! പതിയിരുന്നത് വലിയ അപകടം,വിറകെടുക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു

Synopsis

വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിക്കുകയായിരുന്നു.

കോഴിക്കോട്: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.

വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ചെക്കിണി കുന്നുമ്മല്‍. അമ്മ: നാരായണി. ഭര്‍ത്താവ്: ബാലന്‍ കൊല്ലരുതൊടികയില്‍. മക്കള്‍: വിനോദ്, ബിന്ദു, ബിനീഷ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

ഭാര്യയുടെ വിയോഗത്തിൽ നിന്നും കരകേറാനാകുന്നില്ല, ഡോക്ടര്‍മാരായിരുന്ന അച്ഛനും മകളും ആത്മഹത്യ ചെയ്തു; ഭോപ്പാലിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു