ഡ്രൈഡേയിൽ തുറന്നുവച്ചിരിക്കുന്ന ബിവറേജസാണോ? അടുക്കിവച്ച കുപ്പികൾ കണ്ട് സംശയിച്ചാൽ തെറ്റ് പറയാനാകില്ല, അടച്ചിട്ട വീട്ടിൽ 220 കുപ്പി വിദേശമദ്യം

Published : Nov 02, 2025, 03:48 AM IST
Illegal liquor

Synopsis

പത്തനംതിട്ട റാന്നി കൊല്ലമുളയിൽ ഡ്രൈ ഡേ ദിനത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശമദ്യം പിടികൂടി. അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് 220 കുപ്പി മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തത്. 

പത്തനംതിട്ട: ഡ്രൈ ഡേ ദിനത്തിൽ വൻതോതിൽ വിദേശമദ്യം പിടികൂടി എക്സൈസ്. പത്തനംതിട്ട റാന്നി കൊല്ലമുളയിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് 220 കുപ്പി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയത്. റെയ്ഡിന് തൊട്ടുമുൻപ് സ്ഥലംവിട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാണ്.

ദൃശ്യങ്ങളിലും ചിത്രത്തിലും കാണുന്ന കാഴ്ച സർക്കാരിന്‍റെ മദ്യവില്പനശാലയെന്ന് തോന്നിയാലും തെറ്റുപറയാനാവില്ല, പക്ഷെ, റാന്നി കൊല്ലമുളയിൽ ഒരു വീടിനുള്ളിലെ കാഴ്ചയാണത്. ഡ്രൈ ഡേ ദിനത്തിൽ പ്രദേശത്ത് അനധികൃത മദ്യലിപ്ന തകൃതിയെന്ന രഹസ്യവിവരം എക്സൈസിന് കിട്ടിയിരുന്നു. മഫ്തിയിൽ ഉദ്യോഗസ്ഥർ ഇന്നലെ മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്തു.

അടഞ്ഞുകിടന്ന വീടിന്‍റെ വാതിൽ ഇടയ്ക്ക് ആരോ തുറന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ അകത്തു കയറി. വില്പനക്കാരൻ മുങ്ങി. 220 കുപ്പി വിദേശമദ്യവും നിരോധിതപുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. ഈ പ്രദേശത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ഒരാളാണ് പ്രതിയെന്ന് എക്സൈസ് സംഘം പറയുന്നു. ഇയാൾ ഉടൻ പിടിയിലാകുമെന്നും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു