പത്തനംതിട്ടയിൽ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന 71 കാരി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വീണ് കയ്യൊടിഞ്ഞു. ഇതിനെ പിന്നാലെ ബസ്സിലെ ജീവനക്കാർ വയോധികയെ ആശുപത്രിയിൽ എത്തിക്കാതെ സമീപത്ത് ഇറക്കിവിട്ടതായി പരാതി.
പത്തനംതിട്ട: സ്വകാര്യ ബസ്സിനുള്ളിൽ വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടു. പത്തനംതിട്ട സ്വദേശിനി ഓമന വിജയന്റെ (71) കൈയാണ് വീണ് ഒടിഞ്ഞത്. പത്തനംതിട്ട കോരഞ്ചേരി റൂട്ടിൽ ഓടുന്ന മാടപ്പള്ളിൽ എന്ന ബസ്സിനെതിരെയാണ് പരാതി. ബസ് അമിതവേഗത്തിൽ ആയിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് വീണതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയിൽ എത്തിക്കാതെ ബസ് ജീവനക്കാർ പോവുകയായിരുന്നുവെന്നും പരാതിക്കാരി.


