ലഹരി സംഘത്തിലെ 'ടീച്ചര്‍'; സുസ്മിത ഫിലിപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

By Web TeamFirst Published Oct 7, 2021, 9:48 AM IST
Highlights

കഴിഞ്ഞ ഓഗസ്റ്റ് 19നാണ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ഒന്നേകാൽ കിലോ എംഡിഎംഎയുമായി അ‍ഞ്ച് പേരെ എക്സൈസും കസ്റ്റംസും ചേർന്ന് അറസ്റ്റ് ചെയ്തത്. 

കൊച്ചി: കാക്കനാട് ലഹരിക്കടത്ത്(Kakkanad drug case) കേസിലെ മുഖ്യകണ്ണിയായ സുസ്മിത ഫിലിപ്പിനെ((Susmitha Philip) എക്സൈസ് ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കലാവധി അവസാനിക്കുന്നതിനാലാണിത്. സുസ്മിതയെ എക്സൈസ് (Excise) വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ല. ഇവരിൽ നിന്ന് കൂടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. 

സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 19നാണ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ഒന്നേകാൽ കിലോ എംഡിഎംഎയുമായി അ‍ഞ്ച് പേരെ എക്സൈസും കസ്റ്റംസും ചേർന്ന് അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിൽ ഏഴ് പേരുടെ അറസ്റ്റ് കൂടി എക്സൈസ് രേഖപ്പെടുത്തിയിരുന്നു.

ടീച്ചറെന്ന് വിളിക്കുന്ന കൊച്ചി സ്വദേശിയായ സുസ്മിത ഫിലിപ്പാണ് ലഹരിക്കടത്ത്  സംഘത്തെ നിയന്ത്രിച്ചിരുന്നത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വിൽപ്പനയുടെ സൂത്രധാര സുസ്മിത ഫിലിപ്പായിരുന്നു. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിയായ സുസ്മിതയാണ് സംഘത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതും. 

ആദ്യം ചോദ്യം ചെയ്ത വിട്ടയച്ച ഇവരെ കഴിഞ്ഞ 30 നാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.  കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ഒന്നേകാൽ കിലോ എംഡിഎംഎയുമായി അ‍ഞ്ച് പേരെ എക്സൈസും കസ്റ്റംസും ചേർന്ന് അറസ്റ്റ് ചെയ്തത്. അന്നുതന്നെ സുസ്മിതയെ പിടികൂടിയെങ്കിലും നായ്ക്കളുടെ സംരംക്ഷക എന്ന് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. നിലവിൽ കേസിലെ പന്ത്രണ്ടാം പ്രതിയാണ് സുസ്മിത ഫിലിപ്പ്.

click me!