അവധിക്കെത്തിയ പ്രവാസിയെ രാത്രി എട്ടുമണിക്ക് ഇന്നോവയിലെത്തി തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

Published : Aug 21, 2025, 02:36 PM IST
kidnapping case

Synopsis

പാണ്ടിക്കാട് സ്വദേശിയായ പ്രവാസി ബിസിനസുകാരൻ വിപി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. 

മലപ്പുറം: പാണ്ടിക്കാട് സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ വിപി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബുധനാഴ്ച വൈകിട്ട് 5.30ന് ഏഴ് പ്രധാന പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.

വന്‍ പൊലീസ് സന്നാഹത്തില്‍ നടന്ന തെളിവെടുപ്പിനിടെ നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കുടിയിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ഷമീറിന്റെ വീട്ടുമുറ്റം വരെയുള്ള ഭാഗങ്ങളില്‍ തെളിവെടുപ്പ് നടന്നു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്ററോളം റോഡിലൂടെ നടത്തിയാണ് സംഭവസ്ഥലത്തെത്തിച്ചത്. ഇതിനിടെ, പൊലീസിന് അഭിവാദ്യമര്‍പ്പിച്ച് നാട്ടുകാര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ചാവക്കാട് മണത്തല സ്വദേശി ഹംഷീര്‍ എന്ന ആച്ചിക്ക (30) ചാവ ക്കാട് പുത്തന്‍ കടപ്പുറം സ്വദേശി ഷംസീര്‍ (30) പൊന്നാനി വെളിയങ്കോട് സ്വദേശി അഫ്സല്‍ (30), ചാവക്കാട് തെരുവത്ത് മുസ്തഫ എന്ന ഫയാസ് (28), കൊല്ലം കൊട്ടാരക്കര ചക്കുവരക്കല്‍ സ്വദേശി മുഹമ്മദ് നായിഫ് (29) കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ഷഹീര്‍ (30) വെളിയംകോട് സ്വദേശി കിഴക്കകത്ത് വീട്ടില്‍ അഫ്ഷര്‍ (28) എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.

സംഭവത്തില്‍ രണ്ടു തവണകളി ലായി 11 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. നാട്ടില്‍ അവധിക്കെത്തിയ ഷമീറിനെ ആഗസ്റ്റ് 12ന് രാത്രി എട്ടോടെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത് കൊലക്കേസ് പ്രതിയടക്കം ആറുപേര്‍ 14ന് തന്നെ പിടിയിലായിരുന്നു കാറില്‍ കടത്തി ക്കൊണ്ടു പോകുന്നതിനിടെ കൊല്ലത്തുനിന്നാണ് പ്രതികളില്‍നിന്ന് ഷമീറിനെ പൊലീസ്‌മോചിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മരുമകളുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്ക്; മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഏറില്‍ തലയ്ക്ക് ആഴത്തില്‍ മുറിവ്
ജനറേറ്റർ വേണ്ട, ഇന്ധനവും വേണ്ട, ഇനി പകൽ വെളിച്ചത്തിൽ വോട്ട് തേടാം, തെരഞ്ഞെടുപ്പ് ഗോദയിൽ പുതിയ വിപ്ലവം വരുന്നു