സംഘടനാ സംസ്ഥാന സെക്രട്ടറിയേറ്റ് അച്ചടക്ക നടപടിയെടുത്തെങ്കിലും ശ്രീക്കുട്ടനെ പ്രാഥമിക അംഗത്തത്തിൽ നിലനിർത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിലെ ചുമതലകളിൽ നിന്നും ആറ് മാസത്തേക്ക് ശ്രീക്കുട്ടനെ മാറ്റി നിർത്തിയിരിക്കുകയാണ്.

കൊല്ലം: കോൺഗ്രസ് എംപിയുടെ ശുപാർശ കത്ത് വാങ്ങി സ്ഥലംമാറ്റത്തിന് ശ്രമിച്ച സിപിഎം സംഘനാ നേതാവിനെതിരെ നടപടി. ദേവസ്വം ബോർഡിലെ സിപിഎം സംഘടനയായ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ നേതാവ് ശ്രീക്കുട്ടനെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്. കൊട്ടാരക്കര ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ ശ്രീക്കുട്ടൻ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ കത്ത് വാങ്ങി ദേവസ്വം മന്ത്രി കെ മുരളീധരന് നൽകിയിരുന്നു. ശുപാർശ കത്ത് പുറത്തായതോടെയാണ് സിപിഎം സർവ്വീസ് സംഘടന അച്ചടക്ക നടപടിയെടുത്തത്.

ദേവസ്വം ബോർഡിലെ മുൻ സിപിഎം അംഗം കെ. രാഘവന്റെ പേഴ്സണൽ അസിസ്റ്റൻറ് ആയിരുന്നു ശ്രീക്കുട്ടൻ. നിലവിൽ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണറാണ് സിപിഎം സംഘടനയായ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ ശ്രീക്കുട്ടൻ. സംഘടനാ സംസ്ഥാന സെക്രട്ടറിയേറ്റ് അച്ചടക്ക നടപടിയെടുത്തെങ്കിലും ശ്രീക്കുട്ടനെ പ്രാഥമിക അംഗത്തത്തിൽ നിലനിർത്തിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിലെ ചുമതലകളിൽ നിന്നും ആറ് മാസത്തേക്ക് ശ്രീക്കുട്ടനെ മാറ്റി നിർത്തിയിരിക്കുകയാണ്.