ജീവിത പോരാട്ടങ്ങളിൽ ചെറുതെങ്കിലും ആശ്വാസം! ശോഭക്ക് സഹായഹസ്തവുമായി പ്രവാസി മലയാളി ശ്രീകുമാർ നായർ

Published : Aug 23, 2025, 01:49 PM IST
shobha kannur

Synopsis

പാനൂർ സ്വദേശിനിയായ പോളിയോ ബാധിത ശോഭയുടെ ദുരിതത്തിന് പ്രവാസി മലയാളി ശ്രീകുമാർ നായരുടെ സഹായഹസ്തം. രണ്ടു വർഷത്തേക്ക് എല്ലാ മാസവും 5000 രൂപ നൽകാമെന്ന് വാഗ്ദാനം.

കണ്ണൂര്‍: ദാരിദ്രം കൊണ്ട് ബുദ്ധിമുട്ടുന്ന പാനൂർ സ്വദേശി ശോഭയ്ക്ക് സഹായവുമായി പ്രവാസി മലയാളി ശ്രീകുമാർ നായർ. രണ്ടു വർഷത്തേക്ക് എല്ലാ മാസവും 5000 രൂപ നൽകാമെന്നാണ് വാഗ്ദാനം. സ്വന്തമായി വീടില്ലാത്ത പോളിയോ ബാധിതയായ ശോഭയുടെ ദുരിതം ഏഷ്യാനെറ്റ്‌ ന്യൂസ്‌ പുറത്തു കൊണ്ടുവന്നിരുന്നു.

കുഞ്ഞുനാളിൽ പോളിയോ ബാധിച്ച ശോഭയ്ക്ക് സ്വന്തമായി ഒരു വീടില്ല. ആശ്വാസമാകേണ്ട റേഷൻ കാർഡിൽ മുൻഗണനാ വിഭാഗത്തിലാണ് ശോഭയുടെ സ്ഥാനം. ജീവിതസായാഹ്നത്തിലും ദുരിതങ്ങളോട് പോരാടിയാണ് ശോഭ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. പാനൂർ കൂറ്റേരിയിലെ കുഞ്ഞുവീട്ടിൽ ഒറ്റയ്ക്കാണ് ശോഭ. വയസ് അറുപത് കഴിഞ്ഞു. പോളിയോ ബാധിച്ച് അരയ്ക്ക് താഴേക്ക് തളർന്നത് നാലാം വയസിലാണ്. അന്നുമുതലിന്നോളം ജീവിതത്തോടുളള പോരാട്ടമാണ് ശോഭയുടേത്. അവശതകൾക്കിടയിലും പണിയെടുത്താണ് ജീവിച്ചിരുന്നത്. രോഗങ്ങളോരാന്നായി എത്തിയതോടെ അതും നിലച്ചു.

സ്കൂളിൽ പോയിട്ടില്ല, സ്വന്തമെന്ന് പറയാൻ ഭൂമിയോ വീടോ ഇല്ല. താമസിക്കുന്നിടത്തൊരു കരണ്ട് ബില്ലെത്തിയാൽ ഉളള് പിടയ്ക്കും. തന്‍റെ ഉയരത്തിനൊത്തൊരു വീടിനായി കൊതിക്കും. വീടിനായി പലരെയും മുഖ്യമന്ത്രി അടക്കം പലരെയും കണ്ടു. ഒന്നുമുണ്ടായില്ല. രണ്ടുവർഷം മുൻപ് ലഭിച്ച റേഷൻ കാർഡും ശോഭയുടെ ദാരിദ്രം അറിഞ്ഞില്ല. സംസ്ഥാന സർക്കാർ അതിദാരിദ്രമുക്തജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്.

അപ്പോഴും ശോഭ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് ബാക്കി. ശോഭയ്ക്ക് സ്വന്തമായി ഒരു വീടില്ല, സർക്കാർ പദ്ധതി പ്രകാരം ഒരു വീട് ലഭിക്കാൻ ഭൂമിയുമില്ല. കയ്യിലുള്ള റേഷൻ കാർഡ് പോലും അനുഭവിക്കുന്ന ദാരിദ്ര്യത്തെ അടയാളപെടുത്തുന്നില്ല. ശോഭയ്ക്ക് വേണ്ടത് സഹായമാണ് വേണ്ടത്, കൈത്താങ്ങാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കണമെന്ന് ശോഭ പറയുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

SHOBHA KP

SBI PATHAYAKUNNU BRANCH

ACCOUNT NO: 39140207155

IFSC: SBINOO61414

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം