ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് യൂസഫലി ഫാൻസ് ഇന്റർനാഷണൽ ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണം വിതരണം ചെയ്തു. ഫുഡ് ഓൺ വീൽസ് എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് നൂറിലധികം കുട്ടികൾക്ക് പോഷകാഹാരം നൽകിയത്.

ന്യൂഡൽഹി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്ത് യൂസഫലി ഫാൻസ് ഇന്റർനാഷണൽ. സന്നദ്ധ സംഘടനയായ 'ഫുഡ് ഓൺ വീൽസു'മായി സഹകരിച്ചാണ് നൂറിലധികം കുട്ടികൾക്ക് ഭക്ഷണം നൽകിയത്.

പിന്നോക്ക മേഖലകളിലും തെരുവുകളിലും കഴിയുന്ന കുട്ടികൾക്ക് പോഷകാഹാരവും വിദ്യാഭ്യാസവും നൽകുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഫുഡ് ഓൺ വീൽസ്. കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി പൊതുസമൂഹം മുന്നോട്ടുവരണമെന്ന സന്ദേശം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്. യൂസഫലി ഫാൻസ് ഇന്റർനാഷണൽ പ്രവർത്തകൻ സഹദ് ഫൈസിയാണ് ഭക്ഷണവിതരണത്തിന് നേതൃത്വം നൽകിയത്.