സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി; സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

Published : Feb 04, 2026, 11:24 AM IST
Ottapalam auto

Synopsis

നിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.  സ്കൂളിന് വെറും ഇരുനൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സ്ഫോടനം ഉണ്ടായത്.

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട് ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയാണ് സ്ഫോടക വസ്തുവിൽ കയറി ഇറങ്ങിയത്. തൃക്കങ്ങോട് വിവേകാനന്ദ - ചാത്തൻ പറമ്പ് റോഡിൽ രാവിലെ 9.30-ഓടെയാണ്  സംഭവം. മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. പൊട്ടിത്തെറിയില്‍ ഓട്ടോറിക്ഷയുടെ ചക്രം നിൽക്കുന്ന ഭാഗം തകർന്നു. അപകടത്തില്‍ നിന്ന് വിദ്യാർത്ഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

സ്കൂളിന് വെറും ഇരുനൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നും എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ലെന്നും ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ പറഞ്ഞു. അപകടത്തില്‍ സ്കൂൾ വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കളമശേരിയിൽ ദാരുണ അപകടം: ബൈക്ക് മെട്രോ തൂണിലിടിച്ച് ഐടി കമ്പനി ജീവനക്കാരൻ മരിച്ചു
'ഇർഫാൻ ലഹരികടത്തുകാരൻ, ദില്ലിയിൽ നിന്നെത്തിച്ച തോക്ക് കൈവശം വെച്ചിരുന്നു, കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭയം'