കളമശേരിയിൽ ദാരുണ അപകടം: ബൈക്ക് മെട്രോ തൂണിലിടിച്ച് ഐടി കമ്പനി ജീവനക്കാരൻ മരിച്ചു

Published : Feb 04, 2026, 08:35 AM IST
Muhammed Musthafa

Synopsis

കൊച്ചി കളമശ്ശേരിയിൽ മെട്രോ തൂണിൽ ബൈക്കിടിച്ച് 26-കാരനായ യുവാവ് മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് പില്ലറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാക്കനാട്ടെ ഐ.ടി കമ്പനി ജീവനക്കാരനായ മുഹമ്മദ് മുസ്തഫയാണ് അപകടത്തിൽ മരിച്ചത്.

കൊച്ചി: മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കളമശ്ശേരിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. മലപ്പുറം കരിപ്പൂർ കരുവാൻകല്ല് മുടക്കയിൽ കരീചിയിൽ സിദ്ദീഖിന്റെ മകൻ മുഹമ്മദ് മുസ്തഫ (26) ആണ് അപകടത്തിൽ മരിച്ചത്.

ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഐ.ടി കമ്പനിയിൽ ജീവനക്കാരനായിരുന്നു യുവാവ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇർഫാൻ ലഹരികടത്തുകാരൻ, ദില്ലിയിൽ നിന്നെത്തിച്ച തോക്ക് കൈവശം വെച്ചിരുന്നു, കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭയം'
കുടുംബവുമായി ബന്ധമില്ല,പ്ലാറ്റ്ഫോമിൽ നിന്ന് അടിച്ചുമാറ്റിയത് 5 പവൻ, കുഴിച്ചിട്ടത് ഭാര്യവീടിന് സമീപം,യുവാവ് പിടിയിൽ