അങ്കമാലിയിലേക്ക് പോകുന്ന കാറിന് മുന്നിൽ ഏഴാറ്റുമുഖം ഗണപതി, പാഞ്ഞടുത്തു; യാത്രികർ രക്ഷപെട്ടത് തലനാരിഴക്ക്

Published : Jan 31, 2025, 02:04 PM ISTUpdated : Jan 31, 2025, 02:40 PM IST
അങ്കമാലിയിലേക്ക് പോകുന്ന കാറിന് മുന്നിൽ ഏഴാറ്റുമുഖം ഗണപതി, പാഞ്ഞടുത്തു; യാത്രികർ രക്ഷപെട്ടത് തലനാരിഴക്ക്

Synopsis

പരിഭ്രാന്തനായ ഡ്രൈവര്‍  കാർ അതിവേഗം പിന്നോട്ടെടുത്ത്  രക്ഷപ്പെടുകയായിരുന്നു.

തൃശൂർ : ചാലക്കുടിയിൽ കാറിന് നേരെ ഏഴാറ്റുമുഖം ഗണപതിയുടെ പരാക്രമം. കാറിനകത്തുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാലടി പ്ലാന്റേഷന്‍ റോഡില്‍ പതിനേഴാം ബ്ലോക്കിലാണ് കാറിന് നേരെ കാട്ടാനയുടെ ആക്രമണം നടന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. പ്ലാന്‍റേഷന്‍ ഭാഗത്ത് നിന്ന് അങ്കമാലിയിലേയ്ക്ക് പോയിരുന്ന കാറിന്റെ മുന്നിലേക്ക് പെട്ടന്ന് ആനയെത്തുകയായിരുന്നു. 

ആനയെ കണ്ട് ഭയന്ന ഡ്രൈവർ പെട്ടന്ന് കാര്‍ പിന്നിലേക്ക് എടുത്തെങ്കിലും ആന മുന്നിലേയ്ക്ക് പാഞ്ഞടുത്തു. പരിഭ്രാന്തനായ ഡ്രൈവര്‍  കാർ അതിവേഗം പിന്നോട്ടെടുത്ത്  രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം അതിരപ്പിള്ളി റോഡിലും ഗണപതി വാഹനത്തെ ആക്രമിക്കാന്‍ ശ്രമിച്ചു. രണ്ട് ദിവസം മുമ്പ് വെറ്റിലപ്പാറ പാലത്തിന് സമീപം അതിരപ്പിള്ളി റോഡിലും ഏഴാറ്റുപുറം ഗണപതിയിറങ്ങി നാട്ടുകാർക്ക് ഭീതി പടർത്തിയിരുന്നു.

പ്രദേശത്തുള്ള  റംബൂട്ടാൻ, വാഴ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ച ആന നാട്ടുകാർക്കെതിരെയും തിരിഞ്ഞു. പിന്നീട് ഗുണ്ട് പൊട്ടിച്ചാണ് ആനയെ ഓടിച്ചു വിട്ടത്. പ്രദേശക്ക് തീറ്റ തേടിയെത്തുന്ന ഏഴാറ്റുമുഖം ഗണപതി ഇതുവരെയും ആളുകളെ ഉപദ്രവിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ആന ആക്രമിക്കാനും തുടങ്ങി. ആനയ്ക്ക് മദപ്പാടിന്‍റെ ലക്ഷണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Read More :  മനുവിന്‍റെ ശരീരമാസകലം മുറിവുകൾ; സംശയാസ്പദമെന്ന് സുഹൃത്തുക്കൾ, കൊലപാതകത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു