ഫോണിൽ കടന്നുകൂടിയ വ്യാജൻ, എട്ട് തവണയായി അക്കൗണ്ടിൽ നിന്ന് പണം പോയി; ആകെ നാല് ലക്ഷം രൂപയുടെ തട്ടിപ്പ്

Published : Sep 19, 2025, 09:35 AM IST
fake bank app fraud

Synopsis

തൃശൂരിൽ വ്യാജ ബാങ്കിംഗ് മൊബൈൽ ആപ്പ് ഉപയോഗിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് നാല് ലക്ഷം രൂപ നഷ്ടമായി. ബാങ്ക് സ്റ്റേറ്റ്‌മെൻ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ വ്യാജ ആപ്പ് തുറക്കുകയും ഒടിപി പങ്കുവെച്ചതോടെ പണം നഷ്ടപ്പെടുകയുമായിരുന്നു.

തൃശൂർ: ബാങ്കിന്‍റെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് തൃപ്രയാറിലെ ഡ്രൈവിങ്ങ് സ്‌കൂൾ ഉടമയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃപ്രയാർ ലൈറ്റ് ഡ്രൈവിങ്ങ് സ്‌കൂൾ ഉടമ പെരിങ്ങോട്ടുകര സ്വദേശി പ്രദീപിനാണ് പണം നഷ്ടമായത്. മൊബൈൽ ഫോണിലുള്ള ബാങ്കിന്‍റെ ആപ്പ് മുഖേന ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് എടുക്കാനായി ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത്. ബാങ്കിന്‍റെ ഒഫീഷ്യൽ ആപ്പിന് പകരം ഫോണിൽ കടന്നുകൂടിയ വ്യാജ ആപ്പാണ് ഇദ്ദേഹം തുറന്നത്.

ബാലൻസ് പരിശോധിക്കാനുള്ള ശ്രമത്തിനിടെ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്. ഒടിപി ഉൾപ്പെടെ പങ്കുവെക്കാനുള്ള നിർദ്ദേശം അനുസരിച്ചതാണ് വിനയായത്. എട്ട് തവണയായി നാല് ലക്ഷത്തി മൂവ്വായിരം രൂപയോളം നഷ്ടപ്പെട്ടു. സൈബർ സെല്ലിലും അന്തിക്കാട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി