കൊച്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ

Published : Jul 27, 2023, 08:55 PM ISTUpdated : Jul 27, 2023, 10:00 PM IST
കൊച്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ

Synopsis

എയർപോർട്ടിൽ മറ്റൊരാളുടെ ബാഗ് പരിശോധന നടത്തുകയായിരുന്ന സ്പൈസ് ജെറ്റ് സ്റ്റാഫിനോട് അതിൽ ബോംബ് ഉണ്ട് എന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു.  

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബോംബ് ഭീഷണി കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര ഗ്രീൻലാന്റ് വിന്റർ ഹോംസ് വില്ലയിൽ  താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി സ്വദേശി സാബു വർഗ്ഗീസ് ആണ് പിടിയിൽ ആയത്. നെടുമ്പാശ്ശേരിയിൽ നിന്നും ദുബായിലേക്ക് യത്ര ചെയ്യുവാനായി എത്തിയതായിരുന്നു ഇയാൾ.  ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. എയർപോർട്ടിൽ മറ്റൊരാളുടെ ബാഗ് പരിശോധന നടത്തുകയായിരുന്ന സ്പൈസ് ജെറ്റ് സ്റ്റാഫിനോട് അതിൽ ബോംബ് ഉണ്ട് എന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്