നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും നികുതിവെട്ടിച്ചുമുള്ള വ്യാജ സിഗരറ്റ‌് വിൽപ്പന പൊടിപൊടിക്കുന്നു

Published : Mar 14, 2019, 11:15 PM IST
നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും നികുതിവെട്ടിച്ചുമുള്ള വ്യാജ സിഗരറ്റ‌് വിൽപ്പന പൊടിപൊടിക്കുന്നു

Synopsis

രുചി വൈവിധ്യവും കൂടുതൽ ലഹരിയും വാഗ‌്ദാനംചെയ‌്ത‌് വിദേശ ബ്രാൻഡ‌് എന്ന പേരിൽ വൻവില ഈടാക്കിയാണ‌് വിൽപന.   

ആലപ്പുഴ: വ്യാജ സിഗരറ്റ‌് നിർമാതാക്കളും വിൽപനക്കാരും ആലപ്പുഴയില്‍ പിടി മുറുക്കുന്നു. ആപ്പിൾ, മുന്തിരി, പേരയ‌്ക്ക, സ‌്ട്രോബറി തുടങ്ങി ജാതിക്കയും ഗ്രാമ്പൂവും വരെ പുകയിലയിൽ നിറച്ച‌് വ്യാജ സിഗരറ്റ‌് നിർമാതാക്കളും വിൽപനക്കാരും കൊയ്യുന്നത് കോടികളാണ്. നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും നികുതിവെട്ടിച്ചുമുള്ള സിഗരറ്റ‌് വിൽപനയാണ് നഗരത്തില്‍ സജീവമാകുന്നത്. രുചി വൈവിധ്യവും കൂടുതൽ ലഹരിയും വാഗ‌്ദാനംചെയ‌്ത‌് വിദേശ ബ്രാൻഡ‌് എന്ന പേരിൽ വൻവില ഈടാക്കിയാണ‌് വിൽപന. 

അന്താരാഷ‌്ട്ര സിഗരറ്റ‌് ബ്രാൻഡുകളായ മോണ്ട‌്, 555, ബ്ലാക്ക‌്, ഡൺഹിൽ, എസ്സെ എന്നിവയുടെ പേരിലാണ‌് വ്യാജൻ വിൽപനയ‌്ക്കെത്തിക്കുന്നത‌്. രുചി വൈവിധ്യത്തിന്‍റെ പേരിൽ വിദ്യാർഥികളെയും യുവാക്കളെയുമാണ‌് ഇത്തരം ഇനങ്ങൾ കൂടുതൽ ആകർഷിക്കുന്നത‌്. കേരളത്തിന‌് സിഗരറ്റ‌് വിൽപനയിലൂടെ പ്രതിമാസം നൂറുകോടിയോളം രൂപ നികുതിയിനത്തിൽ ലഭിക്കുന്നുണ്ടെന്നാണ‌് കണക്ക‌്. എന്നാൽ വ്യാജൻമാർ വിപണിയിൽ പിടിമുറുക്കിയതോടെ നികുതിവരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട‌്. 

വ്യാജൻമാരുടെ വിൽപനയിലൂടെ 20 കോടിയിലധികം രൂപ പ്രതിമാസം നികുതിനഷ്ടമുണ്ടെന്ന‌് ഈ രംഗത്തുള്ളവർ പറയുന്നു. പുകവലി/പുകയില ആരോഗ്യത്തിന‌് ഹാനികരമാണെന്ന സചിത്ര മുന്നറിയിപ്പ‌് പുകയില ഉൽപന്നങ്ങളുടെ പാക്കറ്റിൽ 80 ശതമാനം ഭാഗത്ത‌് പ്രസിദ്ധീകരിക്കണമെന്ന‌് നിയമമുണ്ട‌്‌. എന്നാൽ വ്യാജ ബ്രാൻഡുകളിൽ ഇത്തരം അറിയിപ്പുകളില്ല. ഉൽപാദന തീയതി, പരമാവധി വിൽപന വില എന്നീ വിവരങ്ങളും ഇത്തരം ബ്രാൻഡുകളുടെ പാക്കറ്റുകളിലില്ല. അടുത്തിടെ ഇത്തരം ബ്രാൻഡുകൾ കടത്തുകയായിരുന്ന വാഹനങ്ങൾ പാല, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിൽനിന്ന‌് പൊലീസ‌് പിടികൂടിയിരുന്നെങ്കിലും ഇവയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

കടക്കാർക്ക‌് 100 രൂപ മുതൽ 150 രൂപ വരെ വിലയ‌്ക്കാണ‌് മൊത്തക്കച്ചവടക്കാർ 20 എണ്ണമടങ്ങിയ ഇത്തരം പാക്കറ്റ‌് സിഗരറ്റ‌് നൽകുന്നത‌്. ഒരെണ്ണത്തിന‌് 15 രൂപമുതൽ മുകളിലേക്കാണ‌് കടക്കാർ ഈടാക്കുന്ന വില. വൻലാഭം ലഭിക്കുമെന്നതിനാൽ ചെറുകിട കച്ചവടക്കാരും ഇത്തരം ബ്രാൻഡുകളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്നുണ്ട‌്‌. വിദേശസഞ്ചാരികൾ ധാരാളമെത്തുന്ന ആലപ്പുഴയിൽ ഇത്തരം സിഗരറ്റിന്‍റെ വിൽപ്പന പൊടിപൊടിക്കുകയാണ‌്. ബീച്ചുൾപ്പെടെ പട്ടണത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇത്തരം സിഗരറ്റ‌് ഇനങ്ങൾ ലഭിക്കും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ