
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിന്ന് 500 രൂപയുടെ 20 കള്ളനോട്ടുകള്‍ പിടികൂടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മുട്ടില്‍ ചിലഞ്ഞിച്ചാല്‍ കല്ലംപെട്ടി വീട്ടില്‍ സനീര്‍ (39) ആണ് അറസ്റ്റിലായത്. കായംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കല്‍പ്പറ്റ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. സനീറിന്റെ പേരില്‍ ബംഗളൂരുവിലും സമാനമായ കേസുണ്ടെന്നും മുമ്പും കള്ളനോട്ടുകേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കല്‍പ്പറ്റ എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് സനീറിനെ അറസ്റ്റു ചെയ്തത്.
548 ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു
അതിനിടെ സുല്‍ത്താന്‍ ബത്തേരിക്ക് സമീപം മൂലങ്കാവില്‍ കടയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിരോധിത ഹാന്‍സ് പിടിച്ചെടുത്തു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് മുപ്പത് കടയില്‍ മുപ്പത് ഇടങ്ങളിലായി സൂക്ഷിച്ച 548 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തത്. കേസില്‍ മൂലങ്കാവ് കെ.ടി. നിസാര്‍ എന്നയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു.
മറ്റൊരു സംഭവത്തില്‍ 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി കൃഷ്ണഗിരി പുത്തന്‍വീട് ഷൈജു തോമസ് (30) ആണ് ബത്തേരി സര്‍ക്കിള്‍ എക്‌സൈസ് പാര്‍ട്ടി പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്.
വീട്ടുമതിലിൽ സുഖമായി വിശ്രമിക്കുന്ന കൂറ്റൻ പെരുമ്പാമ്പ്, സംഭവം തൃശൂരിൽ -വീഡിയോ