
തൃശൂർ: തൃശൂർ തലൂരിലെ വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പ്. രാത്രി ഏഴരയോടെയാണ് മതിലിൽ മലമ്പാമ്പ് വിശ്രമിക്കുന്നതായി വീട്ടുകാർ കണ്ടത്. പട്ടത്തുമലയിൽ നീലകണ്ഠൻ നമ്പൂതിരിയുടെ വീടിനുമുന്നിലായിരുന്നു മലമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മലമ്പാമ്പിനെ ചാക്കിലാക്കി സ്ഥലത്തുനിന്ന് മാറ്റി.