എടിഎമ്മിൽ പണം നിക്ഷേപിക്കാൻ ചെന്ന ആളിൽ നിന്നും ഗൂഗിൾ പേയുടെ വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടി, യുവാവ് പിടിയിൽ

Published : Oct 16, 2026, 06:11 PM IST
arrest

Synopsis

മൂവാറ്റുപുഴയിലെ എടിഎമ്മിൽ പണം നിക്ഷേപിക്കാൻ വന്നയാളിൽ നിന്ന് വ്യാജ ഗൂഗിൾ പേ സ്‌ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിലായി.

കൊച്ചി: ഗൂഗിൾ പേയുടെ വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപടി ഭാഗത്ത് കോന്നം കുടി വീട്ടിൽ ആസിഫ് കെ ഹസൻ (28)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ എടിഎമ്മിൽ പണം നിക്ഷേപിക്കാൻ ചെന്ന ആളിൽ നിന്നും ഗൂഗിൾ പേയുടെ വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ച്‌ 10,000 രൂപാ തട്ടിയെടുക്കുകയായിരുന്നു. 14ന് ആണ് കേസിനാസ്പദമായ സംഭവം. പണം നിക്ഷേപിക്കാൻ വരുന്നവരോട് തനിക്ക് എ റ്റി എമ്മിൽ നിന്നും പണം എടുക്കാൻ സാധിക്കുന്നില്ലാ എന്നും പണം നൽകിയാൽ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്തു നൽകാം എന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഗൂഗിൾ പേ ചെയ്തെന്ന രീതിയിൽ വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ചാണ് പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്. സമാന തട്ടിപ്പിന് മുമ്പ് റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ഇയാൾ ഇത്തരത്തിൽ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേക്ഷിച്ചു വരുന്നു. എസ് ഐ മാരായ ആർ ബി റോഷ്‌നി , സി .ബി അനിൽ കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ് ബാബു, ഇർഫാൻ ഹബീബ് , എം പി രതിഷ് , ശ്രീജു രാജൻ, വിപിൻ വർക്കി, ഷിജു രാജപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

13കാരിക്ക് നേരെ ലൈംഗിക അതിക്രമവും പിന്തുടർന്ന് നഗ്നതാ പ്രദർശനവും, 39കാരന് 7 വർഷം തടവും പിഴയും ശിക്ഷ
വീട്ടില്‍ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാനെത്തിയ അയൽവാസിയും കുഴഞ്ഞു വീണു മരിച്ചു