
കായംകുളം: കായംകുളത്ത് ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്ന 36500 രൂപയുടെ കള്ളനോട്ട് പിടികൂടി. സംഭവത്തിൽ കൃഷ്ണപുരം സ്വദേശി സുനിൽദത്ത് (54) അറസ്റ്റിലായി. ഇയാൾ ഭാര്യ സിലിയുടെ അക്കൗണ്ടിൽ അടയ്ക്കാനായി ഫിനോ പേമെന്റ് ബാങ്കിൽ ഏൽപ്പിച്ച പണം കായംകുളം എസ്ബിഐയുടെ ബിസിനസ് ശാഖയിൽ അടക്കുവാനായി എത്തിയപ്പോഴാണ് 500 രൂപയുടെ 73 കള്ളനോട്ടുകൾ കണ്ടെത്തിയത്.
ബാങ്കിൽ നിന്നും അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ കായംകുളത്തും പരിസര പ്രദേശങ്ങളിലും പല ആൾക്കാർക്കും ഇത്തരത്തിൽ കള്ളനോട്ട് വിതരണത്തിനായി കൈമാറിയിട്ടുണ്ടെന്ന വിവരം ലഭിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും വിശദമായ അന്വേഷണം നടത്തി വരുന്നതായും കായംകുളം പൊലീസ് അറിയിച്ചു. കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam