സ്‌പെഷല്‍ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

By Web TeamFirst Published Nov 12, 2021, 9:10 PM IST
Highlights

തലസ്ഥാനത്തുനിന്നും താന്‍ മൂന്നാറിലെത്തുകയാണെന്നും വൈദ്യുതി വകുപ്പിന്റെ മുറി നല്‍കണമെന്നും പ്രദീപ് ജീവനക്കാരെ അറിയിച്ചിരുന്നു. 

മൂന്നാര്‍: മൂന്നാറില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ് പി (Special Branch SP) ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. കൊല്ലം സ്വദേശി പ്രതീപ് കുമാറാണ് മൂന്നാര്‍ (Munnar) പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സത്യാലയം വീട്ടില്‍ പ്രതീകുമാര്‍ (41)നെയാണ് മൂന്നാര്‍ മനീഷ് കെ പൗലോസിന്റെ നേത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. 

തലസ്ഥാനത്തുനിന്നും താന്‍ മൂന്നാറിലെത്തുകയാണെന്നും വൈദ്യുതി വകുപ്പിന്റെ മുറി നല്‍കണമെന്നും പ്രദീപ് ജീവനക്കാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മൂന്നാറിലെത്തിയ ഇയാള്‍ ഇക്കാനഗറിലെ വൈദ്യുതി വകുപ്പിന്റെ ഐബിയില്‍ മുറിയെടുത്തു. രാവിലെ മൂന്നാര്‍ ഡിവൈഎസ്പിയെ വിളിച്ച് പോസ്‌കോ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് എത്തിയിക്കുന്നതെന്നും എസ്എച്ച്ഒയും പോലീസുകാരെയും ഐബിയില്‍ വരാന്‍ പറയണമെന്നും പറഞ്ഞു. 

പ്രതിയുടെ സംസാരത്തില്‍ അസ്വാഭാവീകത കണ്ടെത്തിയ ഡിവൈഎസ്പി ഉടന്‍തന്നെ മൂന്നാര്‍ സിഐ മനീഷ് കെ പൗലോസിനെ വിവരമറിയിച്ചതോടെയാണ് ഇയാളെ പിടികൂടുിയത്.  പാലക്കാട് കേന്ദ്രീകരിച്ച് പ്രതിക്ക് പോസ്‌കോ കേസ് നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിയാതെ പ്രതി മറ്റെന്തെങ്കിലും കുറ്റക്യത്യങ്ങളില്‍ ചംയ്തിട്ടുണ്ടോയെന്നും അറിയുവാന്‍ കഴിയുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

click me!