
മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് പ്രൊഫൈല്‍ നിര്‍മിച്ച് പണം തട്ടിയ ഇതര സംസ്ഥാന സ്വദേശി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി സിക്കന്തര്‍ സാദാ (31) യെയാണ് കര്‍ണാടകയിലെ ഉഡുപ്പി സിദ്ധപുരയില്‍ നിന്നും മലപ്പുറം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. 2022 സെപ്തംബറിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക നമ്പരില്‍ നിന്നല്ലാത്ത സന്ദേശങ്ങള്‍ വന്നതിനെ തുടര്‍ന്ന് സംശയം തോന്നിയതോടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചത്.
മലപ്പുറം ഡി വൈ എസ് പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ മലപ്പുറം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ജെ അരുണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോക് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘംമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, ദില്ലിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ നിന്ന് ബില്ല് നല്‍കാതെ ഓടി രക്ഷപ്പെട്ട് യുവാവ് പിടിയില്‍. 23.46 ലക്ഷം രൂപയുടെ ബില്‍ തുക നല്‍കാതെ ഓടി രക്ഷപ്പെട്ട മഹമ്മദ് ഷെരീഫിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയായിരുന്നു ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്. യുഎഇ രാജകുടുംബത്തിലെ അടുത്ത ജീവനക്കാരനെന്ന പേരിലായിരുന്നു ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. വ്യാജ ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ലീലാ പാലസില്‍ താമസം തരപ്പെടുത്തിയത്.
ദക്ഷിണ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. ആഡംബര ഹോട്ടലായ ലീല പാലസിലെ 427 ാം മുറിയിലാണ് ഇയാള്‍ മാസങ്ങളോളം താമസിച്ചത്. ഹോട്ടല്‍മുറിയിലെ വെള്ളിപ്പാത്രങ്ങളടക്കമുള്ള വിലയോറിയ വസ്തുക്കള്‍ ഇയാള്‍ മോഷ്ടിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam