തിരുവല്ലയിൽ നഴ്സുമാരുടെ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു, ദിവസ വേതനം 1500 രൂപയാക്കണം എന്നതടക്കം ആവശ്യങ്ങൾ

By Web TeamFirst Published Jan 23, 2023, 6:12 PM IST
Highlights

പത്തനംത്തിട്ട: ജില്ലയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ 

പത്തനംത്തിട്ട: ജില്ലയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ ഞായറാഴ്ച  വൈകിട്ട് 5 മണിക്ക് തിരുവല്ലയിൽ ഉള്ള ഒയ്സ്റ്റർ കൺവെൻഷൻ സെന്ററിൽ വെച്ചു നടന്നു. സമര പ്രഖ്യാപന കൺവെൻഷൻ യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോൺ മുക്കത്ത് ബെഹനാൻ ചെന്നിത്തല, ഇവി  പ്രകാശ്. എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് വിബിൻ ചാണ്ടി കെജിഎൻയു കോട്ടയം ജില്ലാ പ്രസിഡന്റ് എന്നിവരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും സംസാരിച്ചു. ദിവസ വേതനം 1500 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം. ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടാൽ പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് കടക്കാനാണ് സംഘടനാ തീരുമാനം.

Read more; നഴ്സുമാരുടെ വേതനം പുനപരിശോധിക്കണം; 2018 ലെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ആവശ്യങ്ങൾ 

> പ്രതിദിന വേതനം 1500 രൂപയാക്കുക
> കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക
> ലേബർ നിയമനങ്ങൾ കർശനമായി നടപ്പിലാക്കാൻ ലേബർ ഡിപ്പാർട്ട്മെന്റ് തയ്യാറാവുക
> മുഴുവൻ പ്രൈവറ്റ് ആശുപത്രികളിലും ഇൻസ്പെക്ഷൻ നടത്തുക
> നിയമലംഘനങ്ങൾ നടത്തുന്ന മാനേജ്മെന്റുകൾക്കെതിരെ നടപടി എടുക്കുക
> നിയമ ലംഘനങ്ങൾ നടത്തുന്ന ആശുപത്രികളുടെ പേരുകൾ നോട്ടീസ്ബോർഡുകളിലും പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തുക.
> ആശുപത്രികളിൽ കർശനമായി രോഗി- നഴ്സ് അനുപാതം നടപ്പിലാക്കുക.
> ഐആർസി കമ്മിറ്റികളിൽ മുൻ കാലങ്ങളിലെ പോലെ യുഎൻഎയുടെ രണ്ട് പ്രതിനിധികളെയെങ്കിലും ഉൾപ്പെടുത്തുക.
> ഇടക്കാലാശ്വാസമായ 50% ശബളവർദ്ധനയെങ്കിലും ഉടൻ നൽകുക.

ഈ ആവശ്യങ്ങൾ ഉന്നയിച്ചായിരിന്നു സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചത് ആവശ്യങ്ങൾക്ക്  തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ലോങ്ങ്മാർച്ചും , സംസ്ഥാന തലത്തിലുള്ള അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരമുറകളിലേക്ക് സംഘടനയ്ക്ക് കടക്കേണ്ടിവരുമെന്നും അസോസിയേഷൻ അറിയിച്ചു.

click me!