
തിരുവനന്തപുരം: അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റിൽ വീണ പശുക്കിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 15 അടി ആഴമുള്ള ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ വീണ പശുക്കിടാവിനെയാണ് ഫയർഫോഴ്സ് സംഘം ജീവനോടെ രക്ഷപ്പെടുത്തിയത്. മക്കി സ്വദേശി മോഹനന്‍റെ പശു കുട്ടിയാണ് ഇന്നലെ മൂന്ന് മണിയോടെ സമീപത്തുള്ള പൊട്ടകിണറ്റിൽ വീണത്.
സമീപവാസികൾ പശുവിനെ കരയിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. വിതുരയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എസ് ഹരിയുടെ നേതൃത്വത്തിൽ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ വളരെ ശ്രമകരമായാണ് പശു കുട്ടിയെ കരയ്ക്ക് കയറ്റിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിതിൻ കിണറ്റിൽ ഇറങ്ങി പശു കുട്ടിയെ നെറ്റിൽ കയറ്റി മറ്റുള്ളവർ ചേർന്ന് വലിച്ച് കയറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam