പിറന്നാളിന് കള്ളുഷാപ്പിൽ ഒത്തുകൂടി, ബില്ലിനെ ചൊല്ലി തർക്കം; കുപ്പി കൊണ്ട് സുഹൃത്തിന്‍റെ തലയ്ക്കടിച്ച 21കാരൻ പിടിയിൽ

Published : Jul 21, 2025, 10:04 PM IST
toddy shop dispute

Synopsis

ചോറ്റുപാറ സ്വദേശിയായ അക്ഷയെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച സുഹൃത്ത് ദേവനെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍: കള്ള് കുടിച്ച് ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി. ചോറ്റുപാറ സ്വദേശി അക്ഷയിയെ (22) കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സുഹൃത്തായ അത്താണി സ്വദേശി ദേവനെ (21) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അക്ഷയും ദേവനും സുഹൃത്തുക്കളും നിരവധി കേസുകളിലെ കൂട്ടുപ്രതികളുമാണ്. അത്താണി കള്ളുഷാപ്പില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.

അക്ഷയ് വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലെയും ദേവന്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെയും സ്ഥിരം സാമൂഹ്യവിരുദ്ധരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. ദേവന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നതിന് അക്ഷയേയും സുഹൃത്തുക്കളേയും കള്ളുഷാപ്പില്‍ വിളിച്ചു വരുത്തി. കള്ളുകുടിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് അവിടെ നിന്നും പോകുന്ന സമയം ബില്ല് കൊടുക്കുന്ന കാര്യത്തെ കുറിച്ച് സുഹൃത്തുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ദേവൻ ഷാപ്പിലുണ്ടായിരുന്ന കള്ളുകുപ്പി ഉപയോഗിച്ച് അക്ഷയുടെ തലയ്ക്ക് അടിക്കുകയും ചെറിയ കത്തി എടുത്ത് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവര്‍ പിടിച്ച് മാറ്റിയതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഡി.എസ്. ആനന്ദ്, കെ. ശരത്ത്, പി.വി. പ്രദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍.കെ. സതീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ജെയ്‌സണ്‍ എന്നിവര്‍ ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്