ബം​ഗളൂരുവിൽ നിന്ന് നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡിൽ വന്നിറങ്ങി; ഡോക്ടറടക്കം രണ്ട് പേര്‍ ലഹരിമരുന്നുമായി പിടിയിൽ

Published : Jul 21, 2025, 03:17 PM IST
doctor mdma

Synopsis

നെയ്യാറ്റിന്‍കര സ്വദേശി ഡോക്ടര്‍ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ ലഹരിമരുന്നുമായി ഡോക്ടറടക്കം രണ്ട് പേര്‍ പിടിയിൽ. നെയ്യാറ്റിന്‍കര സ്വദേശി ഡോക്ടര്‍ സുധേവ്, മണലുവിള സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്. 

ഒരു ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഡോക്ടര്‍ സുധേവ് ബം​ഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് പൊലീസ് പറയുന്നത്. ബം​ഗളൂരുവിൽ നിന്നെത്തിയ രണ്ട് പേരെയും പൊലീസ് സ്പെഷൽ സ്ക്വാഡാണ് നെയ്യാറ്റിന്‍കര ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്. ഇരുവരെയും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ