ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ വീണ് തൊഴിലാളി മരിച്ചു

Published : Jan 26, 2019, 04:53 PM IST
ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ വീണ് തൊഴിലാളി മരിച്ചു

Synopsis

രാവിലെ പത്തു മണിയോട് കൂടി കണ്ടെയിനർ ലോറിയിൽ നിന്നും തൊഴിലാളികൾ മാർബ്ബിലുകൾ ഇറക്കുകയായിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ കണ്ടെയ്നറിനുള്ളിൽ നിന്നും പുറകു വശത്തേക്ക് നീക്കി വച്ച പത്തോളം മാർബിളുകൾ ലോറിയിൽനിന്നും താഴേക്കു പതിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന രവി ചന്ദ്രന്റെ പുറത്തേക്ക് ഇവ പതിക്കുകയായിരുന്നു

തിരുവനന്തപുരം: മലയിൻകീഴിൽ മേപ്പുകടയിൽ കെ ഡി മാർബിൾസ് ആൻഡ് ഗ്രാനൈറ്റിസിലാണ് ലോഡ് ഇറക്കുന്നതിനിടെ മാർബിൾ ശരീരത്തിലേക്ക് പതിച്ചു തൊഴിലാളി മരിച്ചത്. മേപ്പുകടയിൽ വാറുവിളാകത്തു പുത്തൻ വീട്ടിൽ രവി ചന്ദ്രൻ (49) ആണ് മരിച്ചത്. 

രാവിലെ പത്തു മണിയോട് കൂടി കണ്ടെയിനർ ലോറിയിൽ നിന്നും തൊഴിലാളികൾ മാർബ്ബിലുകൾ ഇറക്കുകയായിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ കണ്ടെയ്നറിനുള്ളിൽ നിന്നും പുറകു വശത്തേക്ക് നീക്കി വച്ച പത്തോളം മാർബിളുകൾ ലോറിയിൽനിന്നും താഴേക്കു പതിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന രവി ചന്ദ്രന്റെ പുറത്തേക്ക് ഇവ പതിക്കുകയായിരുന്നു. നെഞ്ചിന്റെ ഭാഗം വരെ മാർബിളുകൾ വീണു.

മാർബിൾ മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. കാട്ടാക്കട നിന്നും അഗ്നിശമന സേന എത്തി ക്രോ ബാർ ഉപയോഗിച്ച് മാർബിളുകൾ പൊട്ടിച്ചു നീക്കം ചെയ്ത് രവി ചന്ദ്രനെ പുറത്തെടുത്തു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഐ എൻ ടി യു സി തൊഴിലാളിയായ രവി ചന്ദ്രൻ ഗുഡ്സ് ഓട്ടോ ഡ്രൈവർ കൂടെയായിരുന്നു. ഭാര്യ ലത, മക്കൾ അനീഷ്, പ്രിയങ്ക.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം
നാഫില, അലൻ ഡേവിഡ്, ഫസീർ നാസർ, മൂവരെയും ഒന്നിച്ച് പൂട്ടി പാലാരിവട്ടം പൊലീസ്, ബെംഗളൂരിവിൽ നിന്നുള്ള എംഡിഎംഎ കടത്തിന് പിടിവീണു